കൊ​ച്ചി വി​മാ​ന​ത്താ​വ​ളത്തിലൂടെ കടത്താൻ ശ്രമിച്ച ര​ണ്ടുകിലോ​ സ്വ​ർ​ണം പി​ടി​ച്ചു
കൊ​ച്ചി വി​മാ​ന​ത്താ​വ​ളത്തിലൂടെ കടത്താൻ ശ്രമിച്ച ര​ണ്ടുകിലോ​ സ്വ​ർ​ണം പി​ടി​ച്ചു
Sunday, June 24, 2018 1:01 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ര​​​ണ്ടു കി​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം റ​​വ​​ന്യു ഇ​​ന്‍റ​​ലി​​ജ​​ന്‍റ്സ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് വി​​​ഭാ​​​ഗം (ഡി​​​ആ​​​ർ​​​ഐ) ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പി​​​ടി​​​കൂ​​​ടി. പി​​​ടി​​​ച്ചെ​​​ടു​​​ത്ത സ്വ​​​ർ​​​ണ​​​ത്തി​​​ന് 57 ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രും. ദോ​​​ഹ​​​യി​​​ൽ​​നി​​​ന്നു ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് നി​​​യാ​​​സാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഡി​​​ആ​​​ർ​​​ഐ സം​​​ഘം ന​​​ട​​​ത്തി​​​യ മി​​​ന്ന​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ മു​​​ഹ​​​മ്മ​​​ദി​​ന്‍റെ കൈ​​​വ​​​ശ​​മു​​ണ്ടാ​​​യി​​​രു​​​ന്ന ഹാ​​​ൻ​​​ഡ് ബാ​​​ഗി​​​ൽ​​നി​​​ന്നാ​​​ണു ര​​​ണ്ടു കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ്വ​​​കാ​​​ര്യ​​വി​​​മാ​​​ന ക​​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ അ​​​ൻ​​​വ​​​ർ അ​​​ബൂ​​​ബ​​​ക്ക​​​റി​​നെ​​യും പി​​​ടി​​​കൂ​​ടി. വി​​​മാ​​​ന​​ക​​​മ്പ​​​നി​​​ക്കു വേ​​​ണ്ടി ഗ്രൗ​​​ണ്ട് ഹാ​​​ൻ​​​ഡ്‌​​​ലിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ക​​​സ്റ്റ​​​മ​​​ർ ഏ​​​ജ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​യാ​​​ൾ.


മു​​​ഹ​​​മ്മ​​​ദ് നി​​​യാ​​​സ് വ​​​ഴി ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു വ​​​രു​​​ന്ന സ്വ​​​ർ​​​ണം സ്വീ​​​ക​​​രി​​​ക്കാ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ അ​​​ന്താ​​​രാ​​​ഷ്‌ട്ര ടെ​​​ർ​​​മി​​​ന​​​ലി​​​ലെ എ​​​യ്റോ ബ്രി​​​ഡ്ജി​​​നു സ​​​മീ​​​പം കാ​​​ത്തു​​നി​​​ൽ​​​ക്കു​​​മ്പോ​​​ഴാ​​​ണ് അ​​​ൻ​​​വ​​​ർ അ​​​ബൂ​​​ബ​​​ക്ക​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. അ​​​ൻ​​​വ​​​ർ വ​​​ഴി സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സ്വ​​​ർ​​​ണം പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി. ഡി​​​ആ​​​ർ​​​ഐ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ഇ​​​യാ​​​ളെ​​​യും കു​​​ടു​​​ക്കി​​​യ​​​ത്.

ഇ​​​യാ​​​ളു​​​ടെ വാ​​​ട​​​ക​​വീ​​​ട്ടി​​​ൽ ഡി​​​ആ​​​ർ​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ആ​​​റു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ ക​​റ​​ൻ​​സി​ ക​​​ണ്ടെ​​​ടു​​ത്തു. പ്ര​​​തി​​​ക​​​ളെ വി​​​ശ​​​ദ​​​മാ​​​യി ചോ​​​ദ്യം ചെ​​​യ്ത​​ശേ​​ഷം കൊ​​​ച്ചി​​​യി​​​ലെ സാ​​​മ്പ​​​ത്തി​​​ക കു​​​റ്റാ​​​ന്വേ​​​ഷ​​​ണ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.