ജൂലൈ നാലു മുതൽ ഒാട്ടോ, ടാക്സി പണിമുടക്ക്
Sunday, June 24, 2018 1:01 AM IST
കോ​​ട്ട​​യം: സം​​യു​​ക്ത ട്രേ​​ഡ് യൂ​​ണി​​യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഓ​​ട്ടോ-​ടാ​​ക്സി തൊ​​ഴി​​ലാ​​ളി​​ക​​ൾ ജൂ​​ലൈ നാ​​ലു മു​​ത​​ൽ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി അ​​നി​​ശ്ചി​​ത​​കാ​​ല​​ത്തേ​ക്കു പ​​ണി​​മു​​ട​​ക്കും. ഓ​​ട്ടോ, ടാ​​ക്സി നി​​ര​ക്ക് പു​​നർനി​​ർ​​ണ​​യം ചെ​​യ്യു​​ക, ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി​​യു​​ടെ കൊ​​ള്ള അ​​വ​​സാ​​നി​​പ്പി​​ക്കു​​ക, ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് പ്രീ​​മി​​യം വ​​ർ​​ധ​​ന​ പി​​ൻ​​വ​​ലി​​ക്കു​​ക, ഫി​​റ്റ്ന​​സ് ടെ​​സ്റ്റ് വ​​ഴി​​യു​​ള്ള അ​​ധി​​ക വ​​ർ​​ധ​​ന​ പി​​ൻ​​വ​​ലി​​ക്കു​​ക, ക​​ള്ള​ ടാ​​ക്സി​​ക​​ളും അ​​ന​​ധി​​കൃ​​ത ഓ​​ട്ടോ​​റി​​ക്ഷ​​ക​​ളും ഒ​​ഴി​​വാ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​ണു പ​​ണി​​മു​​ട​​ക്ക്.


സി​​ഐ​​ടി​​യു ജി​​ല്ലാ ക​​മ്മി​​റ്റി ഓ​​ഫീ​​സി​​ൽ ചേ​​ർ​​ന്ന സം​​യു​​ക്ത ​ട്രേ​​ഡ് യൂ​​ണി​​യ​​ൻ ക​​ണ്‍​വ​​ൻ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ. ​​എ​​സ്.സു​​നി​​ൽ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്തു. ഐ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എ.​​വി. റ​​സ​​ൽ, എം. ​​ജി. ശേ​​ഖ​​ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.