മ​ന​ഃപൂ​ർ​വ​മു​ള്ള മാ​റ്റി​നി​ർ​ത്ത​ലു​ക​ൾ ഗു​ണ​ക​രം: ന​ട​ൻ മ​ധു
മ​ന​ഃപൂ​ർ​വ​മു​ള്ള മാ​റ്റി​നി​ർ​ത്ത​ലു​ക​ൾ ഗു​ണ​ക​രം: ന​ട​ൻ മ​ധു
Sunday, June 24, 2018 1:01 AM IST
കൊ​​​ച്ചി: സി​​​നി​​​മ​​​യി​​​ൽ വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ങ്കി​​​ലും സി​​​നി​​​മ മേ​​​ഖ​​​ല​​​യെ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ​​​യും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ക​​​ണ്ണി ഫി​​​ലിം ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സാ​​​ണെ​​​ന്ന് ച​​​ല​​​ച്ചി​​​ത്ര ന​​​ട​​​ൻ മ​​​ധു. കേ​​​ര​​​ള ഫി​​​ലിം ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സി​​​ന്‍റെ ന​​​വീ​​​ക​​​രി​​​ച്ച മ​​​ന്ദി​​​രം കൊ​​​ച്ചി​​​യി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഏ​​​ത് മേ​​​ഖ​​​ല​​​യി​​​ലാ​​​യാ​​​ലും മാ​​​റ്റി നി​​​ർ​​​ത്തേ​​​ണ്ട​​​വ​​​രെ മാ​​​റ്റി നി​​​ർ​​​ത്ത​​​ണം. മ​​​ന​​​ഃപൂ​​​ർ​​​വ​​​മു​​​ള്ള മാ​​​റ്റി നി​​​ർ​​​ത്ത​​​ലു​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേർ​​​ത്തു. കേ​​​ര​​​ള ഫി​​​ലിം ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേഴ്സ് പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മു​​​തി​​​ർ​​​ന്ന ച​​​ല​​​ചി​​​ത്ര ന​​​ട​​​ൻ മ​​​ധു​​​വി​​​നെ ചേം​​​ബ​​​ർ ട്ര​​​ഷ​​​റ​​​ർ കെ.​​​സി. ഇ​​​സ്മാ​​​യി​​​ൽ ആ​​​ദ​​​രി​​​ച്ചു. വി​​​ജ​​​യ​​​കു​​​മാ​​​ർ ഉ​​​പ​​​ഹാ​​​രം ന​​​ൽ​​​കി. വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കാ​​​യി ര​​​ഞ്ജി​​​ത്ത്, ഹം​​​സ, പോ​​​ളി ജോ​​​സ​​​ഫ്, ഇ​​​ട​​​വേ​​​ള ബാ​​​ബു, ബി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, എ​​​വ​​​ർ​​​ഷൈ​​​ൻ മ​​​ണി​​​ക​​​ണ്ഠ​​​ൻ എ​​​ന്നി​​​വ​​​ർ മ​​​ധു​​​വി​​​നെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ചു.


ഇ​​​ന്ന​​​സെ​​​ന്‍റ് എം​​​പി, ര​​​ണ്‍​ജി പ​​​ണി​​​ക്ക​​​ർ, സു​​​രേ​​​ഷ് കു​​​മാ​​​ർ, സി​​​യാ​​​ദ് കോ​​​ക്ക​​​ർ, ആ​​​ന്‍റ​​​ണി പെ​​​രു​​​ന്പാ​​​വൂ​​​ർ, ഷാ​​​ജി വി​​​ശ്വ​​​നാ​​​ഥ​​​ൻ, ചേം​​​ബ​​​ർ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ഗ അ​​​പ്പ​​​ച്ച​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.