റേ​ഷ​ന്‍ കാ​ര്‍​ഡ്: പുതിയതിനും തെ​റ്റു​തി​രു​ത്താ​നും 25 മുതൽ അ​പേ​ക്ഷി​ക്കാം
റേ​ഷ​ന്‍ കാ​ര്‍​ഡ്: പുതിയതിനും തെ​റ്റു​തി​രു​ത്താ​നും 25 മുതൽ അ​പേ​ക്ഷി​ക്കാം
Sunday, June 24, 2018 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ന്‍കാ​​​ര്‍​ഡ് ഉ​​​ട​​​മ​​​ക​​​ള്‍​ക്കു മ​​​റ്റൊ​​​രു താ​​​ലൂ​​​ക്കി​​​ലേ​​​ക്ക് റേ​​​ഷ​​​ന്‍കാ​​​ര്‍​ഡ് മാ​​റ്റാ​​​നും തെ​​​റ്റ് തി​​​രു​​​ത്താ​​​നും പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും പു​​തി​​യ റേ​​ഷ​​ൻ കാ​​ർ​​ഡി​​നും ഉ​​​ള്‍​പ്പെ​​​ടെ അ​​പേ​​ക്ഷി​​ക്കാം. 25 മു​​​ത​​​ല്‍ അ​​​പേ​​​ക്ഷ​ ബ​​​ന്ധ​​​പ്പെ​​​ട്ട താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ സ്വീ​​​ക​​​രി​​​ക്കും. ഫോ​​റ​​​ത്തി​​​ന് ഒ​​​പ്പം പ്ര​​​ത്യേ​​​കം ഫീ​​​സ് വേ​​​ണ്ട. സി​​​വി​​​ല്‍ സ​​​പ്ലൈ​​​സി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍നി​​​ന്നു സൗ​​​ജ​​​ന്യ​​​മാ​​​യി പ്രി​​​ന്‍റ് എ​​​ടു​​​ക്കു​​​ക​​​യോ താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സ്, പ​​​ഞ്ചാ​​​യ​​​ത്ത്, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള മാ​​​തൃ​​​കാ ഫോ​​​റ​​​ത്തി​​​ന്‍റെ പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ പൂ​​​രി​​​പ്പി​​​ച്ചു ന​​​ല്‍​കു​​​ക​​​യോ വേ​​​ണം.

റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡി​​​ല്‍ പേ​​​രി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കു പു​​​തി​​​യ​​​താ​​​യി റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് ന​​​ല്‍കാ​​ൻ അ​​​പേ​​​ക്ഷ ര​​​ണ്ടു മാ​​​സം മു​​​മ്പ് സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. അ​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​വ​​​രു​​​ടെ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​ക​​​ള്‍ താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സി​​​ല്‍ ത​​​യാ​​റാ​​യി വ​​രു​​ന്നു. മു​​​മ്പ് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​വ​​​ര്‍ വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല.

റേ​​​ഷ​​​ന്‍കാ​​​ര്‍​ഡ് ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി​​ത​​​ന്നെ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​വും പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് ത​​​യാ​​​റാ​​​ക്കു​​ന്നു​​ണ്ട്. അ​​​പേ​​​ക്ഷ ത​​യാ​​റാ​​​ക്കു​​​ന്ന​​​തി​​​നും കം​​​പ്യൂ​​​ട്ട​​​റി​​​ല്‍നി​​​ന്ന് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് പ്രി​​​ന്‍റ് എ​​​ടു​​​ക്കാ​​നും എ​​​ല്ലാ​​​വ​​​ര്‍​ക്കും സാ​​​ധ്യ​​​മാ​​​കു​​​ന്ന സം​​​വി​​​ധാ​​​നം ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ത​​​യാ​​​റാ​​​ക്കും. ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​നം വ​​​രു​​​ന്ന​​​തോ​​​ടെ പൊ​​​തു​​​വി​​​ത​​​ര​​​ണ ഓ​​​ഫീ​​​സി​​​ല്‍ നേ​​​രി​​​ട്ടു ചെ​​​ല്ലാ​​​തെ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​ക​​​ളും ല​​​ഭ്യ​​​മാ​​​കും.


വ്യ​​​ക്തി​​​ക​​​ള്‍​ക്ക് ആ​​​ധാ​​​ര്‍ ന​​​മ്പ​​​രും താ​​​മ​​​സ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ഉ​​​ണ്ടെ​​​ങ്കി​​​ല്‍ രേ​​​ഖ​​​ക​​​ള്‍ സ്‌​​​കാ​​​ന്‍ ചെ​​​യ്തു സ​​​മ​​​ര്‍​പ്പി​​​ച്ച് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​ക​​​ള്‍ എ​​​ടു​​​ക്കാം. താ​​​മ​​​സം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം ഓ​​​ഫീ​​​സു​​​ക​​​ള്‍ പേ​​​പ്പ​​​ര്‍ ര​​​ഹി​​​ത​​​മാ​​​ക്കാ​​​നും സാ​​​ധി​​​ക്കും. സ്വ​​​ന്ത​​​മാ​​​യി ഇ​​​ന്‍റ​​​ര്‍​നെ​​​റ്റ് സൗ​​​ക​​​ര്യ​​​മു​​​ള്ള ഏ​​​തൊ​​​രാ​​​ള്‍​ക്കും ഓ​​​ണ്‍​ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ക്കാം. അ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്ക് അ​​​ക്ഷ​​​യ സെ​​​ന്‍റ​​​ര്‍ മു​​​ഖേ​​​ന അ​​​പേ​​​ക്ഷ ന​​​ല്‍​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.