ലൈ​ഫ് പ​ദ്ധ​തി​: എം. ​ശി​വ​ശ​ങ്ക​റിനു ചുമതല
Saturday, June 23, 2018 2:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കു വീ​​ടു ന​​ൽ​​കാ​​ൻ ആ​​​രം​​​ഭി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നാ​​​ലു മി​​​ഷ​​​നു​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​ടെ സി​​​ഇ​​​ഒ​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി ഓ​​​ഫീ​​സ​​​ർ എം. ​​​ശി​​​വ​​​ശ​​​ങ്ക​​​റി​​​ന് അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ത​​​ദ്ദേ​​​ശ സ്വ​​​യം ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ലൈ​​​ഫ് പ​​​ദ്ധ​​​തി എ​​​ങ്ങു​​​മെ​​​ത്താ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ചു​​​മ​​​ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് നേ​​​രി​​​ട്ട് ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

സ​​​ർ​​​ക്കാ​​​ർ മി​​​ഷ​​​നു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും അ​​​ധി​​​കം മു​​​ട​​​ന്തി നീ​​​ങ്ങി​​​യ​​​ത് ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു. ഇ​​തി​​ന്‍റെ പേ​​രി​​ൽ സി​​​പി​​​എം സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ട​​​ക്കം സ​​​ർ​​​ക്കാ​​​ർ ഏ​​​റെ വി​​​മ​​​ർ​​​ശ​​​നം നേ​​​രി​​​ട്ടു. ലൈ​​​ഫ് സി​​​ഇ​​​ഒ​​​യാ​​​യി​​​രു​​​ന്ന അ​​​ദീ​​​ല അ​​​ബ്ദു​​​ള്ള നേ​​​ര​​​ത്തെ സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞി​​​രു​​​ന്നു. വീ​​​ടു നി​​​ർ​​​മാ​​​ണ​​​ത്തി​​നു ഉൗ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ണ്‍​ട്രാ​​​ക്ട് സൊ​​​സൈ​​​റ്റി​​​ക്കു ക​​​രാ​​​ർ ന​​​ൽ​​​കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വാ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്നു ത​​​ദ്ദേ​​​ശ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​ബി. അ​​​ശോ​​​കി​​​നേ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു. ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യു​​​ടെ ചു​​​മ​​​ത​​​ല ര​​​ണ്ടാ​​​ഴ്ച മു​​​മ്പ് എ​​​സ്. ഹ​​​രി​​​കി​​​ഷോ​​​റി​​​നു ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും പ​​ദ്ധ​​തി പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത് മു​​ന്നോ​​ട്ടു​​പോ​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നിയമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.