സ്റ്റോ​പ്പി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം: എം​എ​ൽ​എ ​ച​ങ്ങ​ല വ​ലി​ച്ചു ട്രെ​യി​ൻ നി​ർ​ത്തി
സ്റ്റോ​പ്പി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം: എം​എ​ൽ​എ ​ച​ങ്ങ​ല വ​ലി​ച്ചു ട്രെ​യി​ൻ നി​ർ​ത്തി
Saturday, June 23, 2018 2:11 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യ്ക്കെ​​​തി​​​രാ​​​യ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ അ​​​വ​​​ഗ​​​ണ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു കാ​​​സ​​​ർ​​​ഗോ​​​ഡ് എം​​​എ​​​ൽ​​​എ എ​​​ൻ.​​​എ.​ നെ​​​ല്ലി​​​ക്കു​​​ന്നി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​സ്‌​​​ലിം ലീ​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കാ​​​സ​​​ർ​​​ഗോ​​​ട്ട് ട്രെ​​​യി​​​ൻ ത​​​ട​​​ഞ്ഞു. പു​​​തു​​​താ​​​യി സ​​​ർ​​​വീ​​​സ് തു​​​ട​​​ങ്ങി​​​യ കൊ​​​ച്ചു​​​വേ​​​ളി-​ മം​​​ഗ​​​ളു​​​രു അ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സാ​​​ണ് എം​​​എ​​​ൽ​​​എ അ​​​പാ​​​യ​​​ച്ച​​​ങ്ങ​​​ല വ​​​ലി​​​ച്ചു നി​​​ർ​​​ത്തി​​​യ​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്ന് അ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സി​​​ൽ ക​​​യ​​​റി​​​യ എം​​​എ​​​ൽ​​​എ എ​​​ട്ടോ​​​ടെ കാ​​​സ​​​ർ​​​ഗോ​​​ട്ട് എ​​​ത്താ​​​റാ​​​യ​​​പ്പോ​​​ൾ ച​​​ങ്ങ​​​ല വ​​​ലി​​​ച്ചു ട്രെ​​​യി​​​ൻ നി​​​ർ​​​ത്തി​​​ച്ചു. തു​​​ട​​​ർ​​​ന്ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം മു​​​സ്‌​​​ലിം ലീ​​​ഗ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ട്രെ​​​യി​​​ന് മു​​​ന്പി​​​ൽ കു​​​ത്തി​​​യി​​​രു​​​ന്നു ത​​​ട​​​ഞ്ഞു​​​വ​​​ച്ചു സ​​​മ​​​രം ന​​​ട​​​ത്തി.


അ​​​ന്ത്യോ​​​ദ​​​യ എ​​​ക്സ്പ്ര​​​സ് അ​​​ട​​​ക്കം കാ​​​സ​​​ർ​​​ഗോ​​​ഡ് സ്റ്റേ​​​ഷ​​​ൻ വ​​​ഴി ക​​​ട​​​ന്നു പോ​​​കു​​​ന്ന ആ​​​റ് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ സ്റ്റോ​​​പ്പി​​​ല്ലെ​​​ന്ന് എ​​​ൻ.​​​എ.​ നെ​​​ല്ലി​​​ക്കു​​​ന്ന് എം​​​എ​​​ൽ​​​എ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പ്ര​​​ധാ​​​ന ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ജി​​​ല്ല​​​യി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​ന്നു റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​രോ​​​ടു നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും റെ​​​യി​​​ൽ​​​വേ കാ​​​സ​​​ർ​​​ഗോ​​​ഡി​​​നെ നി​​​ര​​​ന്ത​​​രം അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ഷേ​​​ധ സ​​​മ​​​ര​​​ത്തി​​​ൽ മു​​​സ്‌​​​ലിം ലീ​​​ഗ് ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ, പി.​​​ബി.​ അ​​​ബ്ദു​​​ൾ റ​​​സാ​​​ഖ് എം​​​എ​​​ൽ​​​എ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.