കൊച്ചി: ലയണ്‍സ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ യിൽപ്പെട്ട ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ 112 ക്ലബുകളിൽനിന്ന് സേവന, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവർക്ക് അവാർഡ് നല്കുന്നു. അവാർഡുദാനം നാളെ 2.30ന് വൈറ്റില ജിംഖാന ക്ലബിൽ നടക്കും. ക്ലബുകൾ, കോർ ടീം അംഗങ്ങൾ, പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, റീജണ്‍ ചെയർമാൻ, സോണ്‍ ചെയർമാൻ എന്നീ മേഖലകൾ തിരിച്ചാണ് അവാർഡ് നൽകുന്നത്.
ഉദ്ഘാടന ചടങ്ങിൽ ഡിസ്ട്രിക്ട് ഗവർണർ ഏബ്രഹാം ജോണ്‍ അധ്യക്ഷത വഹിക്കും. അവാർഡുദാനചടങ്ങിൽ ‘അരവിന്ദന്റെ അതിഥികൾ’ എന്ന സിനിമയുടെ സംവിധായകൻ എം. മോഹനൻ, നിർമാതാവ് പ്രദീപ്കുമാർ പത്യാറ, നടൻമാരായ അജു വർഗീസ്, ബിജുക്കുട്ടൻ, നടി നിഖില വിമൽ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. തുടർന്ന് പ്രഫഷണൽ ടീമംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.