ക്യാമ്പ് ഫോ​ളോ​വ​ർ നി​യ​മ​നം പി​എ​സ്‌​സി​ക്കു വി​ട്ടു; 1200 ത​സ്തി​ക ക​ണ​ക്കാ​ക്കി ആ​ഭ്യ​ന്ത​ര വ​കു​പ്പ്
ക്യാമ്പ് ഫോ​ളോ​വ​ർ നി​യ​മ​നം പി​എ​സ്‌​സി​ക്കു വി​ട്ടു; 1200 ത​സ്തി​ക ക​ണ​ക്കാ​ക്കി ആ​ഭ്യ​ന്ത​ര വ​കു​പ്പ്
Saturday, June 23, 2018 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​ലീ​​സു​​കാ​​രെ ഉ​​​ന്ന​​​ത ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ദാ​​​സ്യ​​​പ്പ​​​ണി ചെ​​​യ്യി​​​ക്കു​​​ന്നെ​​​ന്ന വി​​​വാ​​​ദം ക​​​ത്തി​​​പ്പ​​​ട​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ക്യാ​​മ്പ് ഫോ​​​ളോ​​​വ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം പി​​​എ​​​സ്‌​​​സി​​​ക്കു വി​​​ടാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. ലാ​​​സ്റ്റ് ഗ്രേ​​​ഡ് സ​​​ർ​​​വീ​​​സ് റൂ​​​ൾ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​ത്യേ​​​ക ച​​​ട്ടം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ണു ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ല്ലെ​​​ങ്കി​​​ൽ സ​​​മാ​​​ന​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി സ​​​ർ​​​വീ​​​സ് റൂ​​​ൾ​​​സി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്ത​​​ണം.

ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ത്യേ​​​ക ച​​​ട്ടം രൂ​​​പീ​​​ക​​​രി​​​ക്കാ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ ഭ​​​ര​​​ണ പ​​​രി​​​ഷ്കാ​​​ര വ​​​കു​​​പ്പി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ക്യാ​​മ്പ് ഫോ​​​ളോ​​​വ​​​ർ​​​മാ​​​രു​​​ടെ 1200 ത​​​സ്തി​​​ക​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫി​​​സി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പു ന​​​ട​​​ത്തി​​​യ ക​​​ണ​​​ക്കി​​​നൊ​​​ടു​​​വി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. ക്യാ​​മ്പ് ഫോ​​​ളോ​​​വ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​നം പി​​​എ​​​സ്‌​​​സി​​​ക്കു വി​​​ടു​​​ന്ന​​​തി​​​നു​​​ള്ള ച​​​ട്ടം ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.