ക​ള്ളാ​റി​ന​ടു​ത്തു പു​ള്ളി​പ്പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി; വയനാട്ടിലേക്കു കൊണ്ടുപോകുംവഴി ചത്തു
ക​ള്ളാ​റി​ന​ടു​ത്തു പു​ള്ളി​പ്പു​ലി കെ​ണി​യി​ൽ കു​ടു​ങ്ങി; വയനാട്ടിലേക്കു കൊണ്ടുപോകുംവഴി ചത്തു
Friday, June 22, 2018 3:13 AM IST
രാ​​​ജ​​​പു​​​രം: പു​​​ള്ളി​​​പ്പു​​​ലി കെ​​​ണി​​​യി​​​ൽ കു​​​ടു​​​ങ്ങി. മ​​യ​​ക്കു​​വെ​​ടി​​വ​​ച്ചു പി​​ടി​​കൂ​​ടി വ​​യ​​നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കും​​വ​​ഴി പു​​ലി ച​​ത്തു. ക​​​ള്ളാ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ പ​​​ര​​​പ്പ വ​​​നാ​​​തി​​​ർ​​​ത്തി​​​യോ​​​ടു​​​ചേ​​​ർ​​​ന്നു​​ള്ള കൊ​​​ള്ളി​​​ക്കൊ​​​ച്ചി ഓ​​​ണി കോ​​​ള​​​നി റോ​​​ഡ​​​രി​​​കി​​​ൽ സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​യു​​​ടെ സ്ഥ​​​ല​​​ത്താ​​​ണ് മൂ​​​ന്നു വ​​​യ​​​സു​​​ള്ള പു​​​ലി കു​​​ടു​​​ങ്ങി​​​യ​​​ത്. കാ​​​ട്ടു​​​പ​​​ന്നി​​​ശ​​​ല്യം സ​​​ഹി​​​ക്ക​​​വ​​​യ്യാ​​​തെ സ്ഥാ​​​പി​​​ച്ച കെ​​ണി​​യി​​ലാ​​ണു കു​​ടു​​ങ്ങി​​യ​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 7.30നാണ് പുലി കുടുങ്ങിയവിവരം അറി ഞ്ഞത്. 9.30ന് ഡി​​​എ​​​ഫ്ഒ എം.​ ​​രാ​​​ജീ​​​വ് അടക്കമുള്ളവർ സ്ഥ​​​ല​​​ത്തെ​​​ത്തി. മ​​​യ​​​ക്കു​​​വെ​​​ടി വ​​​ച്ചു പു​​​ലി​​​യെ പു​​​റ​​​ത്തെ​​​ത്തി​​​ക്കാ​​​ൻ വ​​​യ​​​നാ​​​ട് വൈ​​​ൽ​​​ഡ് ലൈ​​​ൻ ഡി​​​വി​​​ഷ​​​ൻ വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്ട​​​ർ അ​​​രു​​​ണ്‍ സ​​​ക്ക​​​റി​​​യ​​​യും സം​​​ഘ​​​വും വൈ​​കു​​ന്നേ​​രം നാ​​​ല​​​ര​​​യോ​​​ടെ എത്തി.


അ​​​ഞ്ച​​​ര​​​യ്ക്ക് പു​​​ലി​​​യെ മ​​​യ​​​ക്കു​​​വെ​​​ടി​​​വ​​​ച്ചു പു​​​റ​​​ത്തെ​​​ടു​​​ത്തു. പി​​ന്നീ​​ട് വ​​യ​​നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​വു​​ന്ന വ​​ഴി​​യാ​​ണ് പു​​ലി ച​​ത്ത​​ത്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞു നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ളാ​​​ണ് വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്ക് ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യ​​​ത്. ഇ​​​നി​​​യും ഇ​​​വി​​​ടെ പു​​​ലി​​​യു​​​ണ്ടാ​​​കു​​​മോ​​​യെ​​​ന്ന ഭ​​​യ​​​ത്തി​​​ലാ​​​ണ് നാ​​​ട്ടു​​​കാ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.