ഡ​പ്യൂ​ട്ടി ക​മ​ൻ​ഡാ​ന്‍റ് രാ​ജു​വി​ന്‍റെ വീ​ടു നി​ർ​മാ​ണ​ത്തി​ന് ക്യാം​പ് ഫോ​ളോ​വേ​ഴ്സി​നെ നി​യോ​ഗി​ച്ചെന്നു ക​ണ്ടെ​ത്ത​ൽ
Friday, June 22, 2018 2:57 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: എ​​സ്എ​​പി ഡെ​​പ്യൂ​​ട്ടി ക​​മ​​ൻ​​ഡാ​​ന്‍റ് പി.​​വി. രാ​​ജു ക്യാം​​പ് ഫോ​​ളോ​​വേ​​ഴ്സി​​നെ വീ​​ടി​​ന്‍റെ നി​​ർ​​മാ​​ണ ജോ​​ലി​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ച്ച​​താ​​യി ഐ​​ജി​​യു​​ടെ ക​​ണ്ടെ​​ത്ത​​ൽ. പി.​​വി രാ​​ജു​​വി​​ന്‍റെ കു​​ട​​പ്പ​​ന​​ക്കു​​ന്നി​​ലെ വീ​​ട്ടി​​ൽ ദി​​വ​​സ വേ​​ത​​ന​​ക്കാ​​രാ​​യ നാ​​ല് ക്യാം​​പ് ഫോ​​ളോ​​വേ​​ഴ്സി​​നെ ഉ​​പ​​യോ​​ഗി​​ച്ച് ടൈ​​ൽ​​സ് പ​​ണി​​ക്കാ​​യി നി​​യോ​​ഗി​​ച്ച​​താ​​യി ഐ​​ജി ഇ.​​ജെ.​​ജ​​യ​​രാ​​ജ് എ​​ഡി​​ജി​​പി അ​​ന​​ന്ത​​കൃ​​ഷ്ണ​​നു ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.

രാ​​ജു​​വി​​നെ​​തി​​രേ വ​​കു​​പ്പു​​ത​​ല ന​​ട​​പ​​ടി​​ക്കും സ്ഥ​​ലം​​മാ​​റ്റാ​​നും ഐ​​ജി ശി​​പാ​​ർ​​ശ ന​​ൽ​​കി. എ​​സ്എ​​പി ക്യാ​മ്പി​​ലെ നാ​​ലു ദി​​വ​​സ വേ​​ത​​ന​​ക്കാ​​രെ വീ​​ട്ടി​​ലെ​​ത്തി​​ച്ച് ഒ​​രാ​​ഴ്ച​​യോ​​ളം ടൈ​​ൽ​​സ് പ​​ണി ചെ​​യ്യി​​ച്ച​​താ​​യും മു​​ൻ​​പും ഇ​​ത്ത​​ര​​ത്തി​​ൽ ജോ​​ലി​​ചെ​​യ്യി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. രാ​​ജു​​വി​​നെ​​തി​​രേ ര​​ണ്ട് ക്യാം​​പ് ഫോ​​ളോ​​വ​​ർ​​മാ​​ർ ഡി​​ജി​​പി​​ക്കു പ​​രാ​​തി ന​​ൽ​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ച​​ത്. ടൈ​​ൽ പ​​ണി ചെ​​യ്യു​​ന്ന​​തി​​ന്‍റെ ദൃ​​ശ്യ​​ങ്ങ​​ളും പ​​രാ​​തി​​ക്കൊ​​പ്പം ഡി​​ജി​​പി​​ക്ക് കൈ​​മാ​​റി​​യി​​രു​​ന്നു. പി.​​വി.​​രാ​​ജു​​വി​​നെ സ്ഥ​​ലം​​മാ​​റ്റ​​ണ​​മെ​​ന്ന് ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബെ​​ഹ​​റ സ​​ർ​​ക്കാ​​രി​​ന് ശി​​പാ​​ർ​​ശ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.


അ​​തേ​​സ​​മ​​യം, ഐ​​പി​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ദാ​​സ്യ​​വേ​​ല സം​​ബ​​ന്ധി​​ച്ചു​​ള്ള വി​​വാ​​ദം പോ​​ലീ​​സ് സേ​​ന​​യു​​ടെ മ​​നോ​​വീ​​ര്യം കെ​​ടു​​ത്തു​​ക​​യും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ സേ​​ന​​യോ​​ട് വി​​ശ്വാ​​സ​​ക്കു​​റ​​വു​​ണ്ടാ​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്ന് ഡി​​ജി​​പി ലോ​​ക്നാ​​ഥ് ബെ​​ഹ്റ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.