വായ്പാവിവാദം: ആറംഗസമിതിയെ നിയോഗിച്ചു
Friday, June 22, 2018 2:57 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കു​​ട്ട​​നാ​​ട് വി​​ക​​സ​​ന​​സ​​മി​​തി​​യി​ൽ ബാ​​ങ്ക് വാ​​യ്പാ ​ആ​​രോ​​പ​​ണ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​ൻ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ആ​​റം​​ഗ​​സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ച​താ​യി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ഈ ​​സ​​മി​​തി ക​​ഴി​​ഞ്ഞ ര​​ണ്ടു​ മാ​​സ​​ക്കാ​​ല​​മാ​​യി പ​​ഠ​​നം ന​​ട​​ത്തു​​ന്നു​ണ്ട്. സ​മി​തി​യി​ൽ വൈ​​ദി​​ക​​ർ, അ​​ഭി​​ഭാ​​ഷ​​ക​​ർ, റി​​ട്ട​​യേ​​ർ​​ഡ് ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, ചാ​​ർ​​ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റു​​മാ​​ർ തു​​ട​​ങ്ങി​​യ​​വ​​രാ​​ണു​​ള്ള​​ത്. സ​​ർ​​ക്കാ​​ർ​ത​​ല​​ത്തി​​ലു​​ള്ള എ​​ല്ലാ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളോ​​ടും സ​​ഹ​​ക​​രി​​ച്ചു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​മാ​​യി​​രി​​ക്കും സ​​മി​​തി​​യു​​ടേ​​ത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളും സ​​മി​​തി പി​​ശോ​​ധി​​ക്കും.

ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന​​തു മു​​ത​​ൽ കു​​ട്ട​​നാ​​ട് വി​​ക​​സ​​ന​​സ​​മി​​തി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ സ്ഥാ​​ന​​ത്തു​​നി​​ന്നും തെ​​ക്കേ​​ക്ക​​ര​​പ​​ള്ളി വി​​കാ​​രി സ്ഥാ​​ന​​ത്തു​നി​​ന്നും ഫാ.​​തോ​​മ​​സ് പീ​​ലി​​യാ​​നി​​ക്ക​​ലി​​നെ നീ​​ക്കം ചെ​​യ്തി​​രു​​ന്നു. കേ​​സു​​ക​​ൾ കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലാ​​യ​​തി​​നാ​​ലും പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​തി​​നാ​​ലും ആ​​രോ​​പ​​ണ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച് വ​​സ്തു​​നി​​ഷ്ഠ​​മാ​​യ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കു ശേ​​ഷം ഉ​​ചി​​ത​​മാ​​യ തു​​ട​​ർ​​ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് അ​​തി​​രൂ​​പ​​ത കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്ന് അ​​റി​​യി​​ച്ചു. കു​​ട്ട​​നാ​​ട് വി​​ക​​സ​​ന​​സ​​മി​​തി​​യു​​ടെ ചു​​മ​​ത​​ല​​ക്കാ​​ര​​നാ​​യി ആ​​ല​​പ്പു​​ഴ ബാ​​റി​​ലെ അ​​ഭി​​ഭാ​​ഷ​​ക​​ൻ​കൂ​​ടി​​യാ​​യ ഫാ. ​​ജോ​​സ​​ഫ് കൊ​​ച്ചു​​ത​​റ​​യെ അ​​തി​​രൂ​​പ​​ത നേ​​തൃ​​ത്വം നി​​യ​​മി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.