കെഎസ്ആർ‌ടിസി ഇൻസ്പെക്ടർ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
കെഎസ്ആർ‌ടിസി ഇൻസ്പെക്ടർ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Friday, June 22, 2018 2:49 AM IST
പാ​​​ലാ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പാ​​​ലാ ഡി​​​പ്പോ​​​യി​​​ലെ ക​​​ൺ​​​ട്രോ​​​ളിം​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ കൊ​​​ഴു​​​വ​​​നാ​​​ൽ പീ​​​ടി​​​ക​​​യി​​​ൽ മാ​​​ത്യു ജോ​​​സ​​​ഫ് (സാ​​​ബു-53) ബൈ​​​ക്ക​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ജോ​​​ലി​​​ക​​​ഴി​​​ഞ്ഞു പാ​​​ലാ​​​യി​​​ൽ​​​നി​​​ന്നു വീ​​​ട്ടി​​​ലേ​​​ക്കു പോ​​​ക​​​വേ ഇ​​​ന്ന​​​ലെ രാ​​​ത്രി 8.45-ഓ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. വീ​​​ടി​​​നു ഒ​​​രു​​​കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ കൊ​​​ഴു​​​വ​​​നാ​​​ലി​​​ൽ വ​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ബൈ​​​ക്കി​​​ന്‍റെ പി​​​ന്നി​​​ലി​​​രു​​​ന്നു യാ​​​ത്ര​​​ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ത്യു.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രും സു​​​ഹൃ​​​ത്തു​​​മാ​​​യ മ​​​റ്റ​​​ക്ക​​​ര സ്വ​​​ദേ​​​ശി കെ.​​​ഷാ​​​ജി​​​യാ​​​ണ് ബൈ​​​ക്ക് ഓ​​​ടി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​ട​​​വ​​​ഴി​​​യി​​​ൽ​​​നി​​​ന്നു ക​​​യ​​​റി​​​വ​​​ന്ന കാ​​​ർ ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്കി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ബൈ​​​ക്ക് മ​​​റി​​​യു​​​ക​​​യും മാ​​​ത്യു ജോ​​​സ​​​ഫ് എ​​​തി​​​രേ വ​​​ന്ന ത​​​ടി​​​ലോ​​​റി​​​യു​​​ടെ അ​​​ടി​​​യി​​​ൽ പെ​​​ടു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഫ​​​യ​​​ർ​​​ഫോ​​​ഴ്സും പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യാ​​​ണ് ലോ​​​റി​​​ക്ക​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ട മാ​​​ത്യു​​​വി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. മൃ​​​ത​​​ദേ​​​ഹം കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ​ കോ​​​ള​​​ജി​​​ലേ​​​ക്കു മാ​​​റ്റി. ബൈ​​​ക്ക് ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഷാ​​​ജി​​​യെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. മി​​​നി​​​യാ​​​ണ് മാ​​​ത്യു ജോ​​​സ​​​ഫി​​​ന്‍റെ ഭാ​​​ര്യ. മ​​​ക്ക​​​ൾ: നീ​​​നു, നീ​​​തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.