വ്യ​വ​സാ​യ​ങ്ങ​ളിൽ മ​നുഷ്യപ്ര​യ​ത്നം കുറയ്ക്കണം: കേ​ന്ദ്ര​മ​ന്ത്രി
വ്യ​വ​സാ​യ​ങ്ങ​ളിൽ മ​നുഷ്യപ്ര​യ​ത്നം കുറയ്ക്കണം: കേ​ന്ദ്ര​മ​ന്ത്രി
Friday, June 22, 2018 2:19 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ൾ മ​​​നു​​ഷ്യ​​പ്ര​​​യ​​​ത്ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഊ​​​ന്നു​​​ന്ന​​​തി​​​നു പ​​​ക​​​രം പു​​​ത്ത​​​ൻ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​യെ പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്ത​​​ക​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്നു കേ​​​ന്ദ്ര നൈ​​​പു​​​ണി​​​വി​​​ക​​​സ​​​ന-​​സം​​​രം​​​ഭ​​​ക​​​ത്വ സ​​​ഹ​​മ​​​ന്ത്രി ആ​​​ന​​​ന്ദ്കു​​​മാ​​​ർ ഹെ​​​ഗ്ഡെ. കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രി (​സി​​​ഐ​​​ഐ) കേ​​​ര​​​ള ഘ​​​ട​​​ക​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള​​​വ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​നു​​ഷ്യ​​പ്ര​​​യ​​​ത്ന​​​ത്തി​​​നു പ​​​രി​​​മ​​​തി​​​ക​​​ളു​​​ണ്ട്. അ​​​തി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ​​​ക്കേ ക​​​ഴി​​​യൂ. ക​​​ഴി​​​ഞ്ഞ നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​യി​​​ൽ നി​​​ര​​​വ​​​ധി പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ചെ​​​റു​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ മാ​​​ത്ര​​​മേ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് അ​​​റി​​​യൂ. കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ളി​​​ലേ​​​ക്കു നൈ​​​പു​​​ണ്യ വി​​​ക​​​സ​​​ന​ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബോ​​​ധ​​​വ​​ത്ക്ക​​ര​​ണം ന​​ട​​ത്തും.


നൈ​​​പു​​​ണ്യ​​വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു 18 രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ക​​​രാ​​​റു​​​ക​​​ളി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​ന്നും പ​​​ല വി​​​ദേ​​​ശ​​രാ​​​ജ്യ​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​ന്ദ്ര​​മ​​ന്ത്രി പ​​റ​​ഞ്ഞു. സി​​​ഐ​​​ഐ കേ​​​ര​​​ള ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​ ​​എ​​​സ്. സ​​​ജി കു​​​മാ​​​ർ, ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, സം​​​സ്ഥാ​​​ന​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ക​​​ന്പ​​​നി​​​ക​​​ളു​​​ടെ മേ​​​ധാ​​​വി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.