മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ മൃ​ത​ദേ​ഹം റോ​ഡി​ൽ ചി​ത​യൊ​രു​ക്കി ദ​ഹി​പ്പി​ച്ചു
മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ മൃ​ത​ദേ​ഹം റോ​ഡി​ൽ ചി​ത​യൊ​രു​ക്കി ദ​ഹി​പ്പി​ച്ചു
Friday, June 22, 2018 2:10 AM IST
ചേ​​ർ​​ത്ത​​ല: ര​​ണ്ടു​ ദി​​വ​​സ​​മാ​​യി ചേ​​ർ​​ത്ത​​ല​​യി​​ൽ പെ​​യ്യു​​ന്ന ക​​ന​​ത്ത മ​​ഴ​​യി​​ൽ വീ​​ടും പ​​രി​​സ​​ര​​വും വെ​​ള്ള​​ക്കെ​​ട്ടാ​​യ​​തി​​നെ​​തു​​ട​​ർ​​ന്ന് ഗൃ​​ഹ​​നാ​​ഥ​​ന്‍റെ മൃ​​ത​​ദേ​​ഹം റോ​​ഡി​​ൽ ചി​​ത​​യൊ​​രു​​ക്കി ദ​​ഹി​​പ്പി​​ച്ചു. ക​​ട​​ക്ക​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് മു​​ൻ അം​​ഗം നാ​​ലാം​ വാ​​ർ​​ഡ് ത​​ങ്കി പോ​​ത​​രാ​​ഞാ​​ലി​​യ്ക്ക​​ൽ പി.​​എം. രാ​​ജ​​പ്പ​​ൻ (70) ആ​​ണ് ക​​ഴി​​ഞ്ഞ​ ദി​​വ​​സം നി​​ര്യാ​​ത​​നാ​​യ​​ത്.

വീ​​ട്ടി​​ലെ വെ​​ള്ള​​ക്കെ​​ട്ടു​​മൂ​​ലം അ​​ക​​ലെ​​യു​​ള്ള പ​​റ​​ന്പി​​ലാ​​യി​​രു​​ന്നു മൃ​​ത​​ദേ​​ഹം പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​വ​​ച്ച​​ത്. തു​​ട​​ർ​​ന്ന് സ്വ​​ന്തം വീ​​ടി​​നു സ​​മീ​​പ​​ത്തെ റോ​​ഡി​​ലാ​​ണു ചി​​ത​​യൊ​​രു​​ക്കി​​യ​​ത്. ഈ ​​പ്ര​​ദേ​​ശ​​ത്തു പ​​ല​ വീ​​ടു​​ക​​ളി​​ലും വെ​​ള്ളം ക​​യ​​റി​​യ നി​​ല​​യി​​ലാ​​ണ്. അ​​ന്ധ​​കാ​​ര​​ന​​ഴി​​യി​​ൽ അ​​ഴി​​മു​​ഖം മു​​റി​​യാ​​ത്ത​​തി​​നാ​​ലാ​​ണ് ഈ ​​പ്ര​​ദേ​​ശ​​ത്തു വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടാ​​യ​​തെ​​ന്നു നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ച്ചു. ഭാ​​ര്യ: രാ​​ധ. മ​​ക്ക​​ൾ: ബാ​​ന​​ർ​​ജി, ര​​ണ​​ദീ​​പ്, സു​​ഖ​​രാ​​ജ്, ഹേ​​മ, രേ​​ഖ. മ​​രു​​മ​​ക്ക​​ൾ: ഷൈ​​ല​​ജ, ശ്രീ​​ജ, ര​​മേ​​ശ്, ഷീ​​ബ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.