കാ​ർ ബൈ​ക്കു​ക​ളി​ൽ ഇ​ടി​ച്ചു നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Friday, June 22, 2018 2:10 AM IST
ഹ​​രി​​പ്പാ​​ട്: കാ​​ർ ര​​ണ്ട് ബൈ​​ക്കു​​ക​​ളി​​ൽ ഇ​​ടി​​ച്ച് ബൈ​​ക്ക് യാ​​ത്രി​​ക​​രാ​​യ നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്ക്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു നി​​യ​​മ​​സ​​ഭ സ്പീ​​ക്ക​​റും. ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ ചേ​​പ്പാ​​ട് കു​​ഴി​​ക്കാ​​ല വ​​ട​​ക്ക​​തി​​ൽ ലി​​തി​​ൻ (24), പ​​ത്ത​​നം​​തി​​ട്ട നൂ​​റ​​മ്മാ​​വ് അ​​ന്പ​​ല​​പ്പ​​റ​​ന്പി​​ൽ മ​​ഞ്ജു (18), ക​​റു​​ക​​ച്ചാ​​ൽ വ​​ള്ള​​ക്കാ​​ലി​​ൽ റി​​ൻ​​സി (19), തോ​​ട്ട​​പ്പ​​ള്ളി കൊ​​ച്ചു​​പ​​റ​​ന്പി​​ൽ വി​​ഷ്ണു (21) എ​​ന്നി​​വ​​ർ​​ക്കാ​ണു പ​​രി​​ക്കേ​​റ്റ​​ത്.

ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ക​​രു​​വാ​​റ്റ ക​​ന്നു​​കാ​​ലി​​പ്പാ​​ലം പെ​​ട്രോ​​ൾ പ​​ന്പി​​നു സ​​മീ​​പം ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പെ​​ട്രോ​​ൾ പ​​ന്പി​​ലേ​​ക്കു തി​​രി​​ഞ്ഞ ബൈ​​ക്കി​​ൽ ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്കു പോ​​യ കാ​​ർ ഇ​​ടി​​ച്ചു. തു​ട​ർ​ന്നു നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ എ​​തി​​രേ വ​​ന്ന ബൈ​​ക്കി​​ലും ഇ​​ടി​​ച്ചു.

അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​പ്പോ​​ൾ അ​​തു​​വ​​ഴി എ​​ത്തി​​യ നി​​യ​​മ​​സ​​ഭ സ്പീ​​ക്ക​​ർ ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​നാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. പ​​രി​​ക്കേ​​റ്റ​​വ​​രെ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഒൗ​​ദ്യോ​​ഗി​​ക വാ​​ഹ​​ന​​ത്തി​​ൽ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. എ​​റ​​ണാ​​കു​​ള​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്ന അ​​ദ്ദേ​​ഹം പി​​ന്നീ​​ടു സ്വ​​കാ​​ര്യ വാ​​ഹ​​ന​​ത്തി​​ലാ​​ണു യാ​​ത്ര തു​​ട​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.