പ്ര​വാ​സി ചി​ട്ടി: ഓ​ണ്‍​ലൈ​ൻ പ​ങ്കാ​ളി​ത്തമില്ലാത്തവർക്കു ബ​ദ​ൽ സം​വി​ധാ​നം വേ​ണമെന്ന്
Wednesday, June 20, 2018 1:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ച്ച പ്ര​​​വാ​​​സി ചി​​​ട്ടി​​​യി​​​ൽ ഓ​​​ണ്‍​ലൈ​​​ൻ സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി ബ​​​ദ​​​ൽ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു പ്ര​​​വാ​​​സി സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ അ​​​ഷ്റ​​​ഫ് താ​​​മ​​​ര​​​ശേ​​​രി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യം ധ​​​നമ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്കി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.


പ്ര​​​വാ​​​സി​​​യു​​​ടെ മൃ​​ത​​ദേ​​ഹം സ്വ​​​ന്തം രാ​​​ജ്യ​​​ത്ത് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പെ​​​ട്ടി​​​യു​​​ടെ ഉ​​​ൾ​​​പ്പെ​​​ടെ തൂ​​​ക്കം ക​​​ണ​​​ക്കാ​​​ക്കി പ​​​ണം ഈ​​ടാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെന്നും അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും അ​​​ഷ്റ​​​ഫ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.