കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഇ​ല​ക് ട്രിക് ബ​സ് പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചു
കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഇ​ല​ക് ട്രിക് ബ​സ്  പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചു
Tuesday, June 19, 2018 2:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ ഇ​​ല​ക്‌​ട്രി​​ക് ബ​​സ് ഇ​​ന്ന​​ലെ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് പ​​രീ​​ക്ഷ​​ണ സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ചു. സെ​​ൻ​​ട്ര​​ൽ ഡി​​പ്പോ​​യി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഗ​​താ​​ഗ​​ത മ​​ന്ത്രി എ.​​കെ. ​ശ​​ശീ​​ന്ദ്ര​​ൻ ഫ്ളാ​​ഗ് ഓ​​ഫ് നി​​ർ​​വ​​ഹി​​ച്ചു.

ഇ​​ല​ക്‌​ട്രി​ക് ബ​​സ് അ​​ഞ്ചു ദി​​വ​​സം തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും തു​​ട​​ർ​​ന്നു​​ള്ള അ​​ഞ്ച് ദി​​വ​​സം വീ​​തം കൊ​​ച്ചി​​യി​​ലും കോ​​ഴി​​ക്കോ​​ടും സ​​ർ​​വീ​​സ് ന​​ട​​ത്തും. 15 ദി​​വ​​സ​​ത്തേ​​ക്കാ​​ണ് പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സർവീസ്. എ​​സി ബ​​സി​​ന്‍റെ നി​​ര​​ക്കാ​​ണ് ഇ​​ല​ക്‌​ട്രി​​ക് ബ​​സി​​നും- ഒ​​രു കി​​ലോ മീ​​റ്റ​​റി​​ന് ഇ​​രു​​പ​​ത് രൂ​​പ. തു​​ട​​ർ​​ന്നു​​ള്ള ഒ​​രോ കി​​ലോ​​മീ​​റ്റ​​റി​​നും ഒ​​ന്ന​​ര രൂ​​പ​​വീ​​ത​​വും. 12 മീ​​റ്റ​​ർ നീ​​ള​​മു​​ള്ള ബ​​സി​​ന് 35 സീ​​റ്റു​​ക​​ളാ​​ണു​​ള്ള​​ത്.

ബ​​സി​​ലെ ബാ​​റ്റ​​റി പൂ​​ർ​​ണ​​മാ​​യും ചാ​​ർ​​ജ് ചെയ്യാൻ 45 മ​​ണി​​ക്കൂ​​ർ വേ​​ണം. ഒ​​രു ത​​വ​​ണ ചാ​​ർ​​ജ് ചെ​​യ്താ​​ൽ 350 കി​​ലോ​​മീ​​റ്റ​​ർ ഓ​​ടും. എ​​ന്നാ​​ൽ സു​​ര​​ക്ഷ ക​​ണ​​ക്കി​​ലെ​​ടു​​ത്ത് 300 കി​​ലോ​​മീ​​റ്റ​​റാ​​ണ് നി​​ശ്ച​​യി​​ച്ചിരി​​ക്കു​​ന്ന​​ത്.


ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ഓ​​ടു​​ന്ന​​തി​​ന് ഒ​​രു യൂ​​ണി​​റ്റ് വൈ​​ദ്യു​​തി വേ​​ണം. കെ​​എ​​സ്ഇ​​ബി​​യു​​ടെ വ്യ​​ാവ​​സാ​​യി​​കാ​​വ​​ശ്യ​​ത്തി​​നു​​ള്ള താ​​രി​​ഫ് പ്ര​​കാ​​രം ആ​​റു രൂ​​പ​​യാ​​ണ് ഒ​രു യൂ​​ണി​റ്റി​​ന് ചെ​​ല​​വ് വ​​രു​​ക. ഡീ​​സ​​ൽ, സി​​എ​​ൻ​​ജി ബ​​സു​​ക​​ളേ​​ക്കാ​​ൾ ചെ​​ല​​വും കു​​റ​​വാ​​ണ് ഇ​​ല​ക്‌​ട്രി​ക് ബ​​സു​​ക​​ൾ​​ക്ക്.

ബ​​സി​​ന്‍റെ ആ​​ദ്യ സ​​ർ​​വീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് ന​​ട​​ക്കു​​ന്ന​​തി​​നു സ​​മീ​​പം ഐ​​എ​​ൻ​​ടി​​യു​​സി യൂ​​ണി​​യ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ പ്ര​​തി​​ഷേ​​ധ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ മു​​ഴ​​ക്കി . ബ​​സ് വാ​​ട​​ക​​യ്ക്കെ​​ടു​​ത്തു സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​തി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധം.

ച​​ട​​ങ്ങി​​ൽ കൗ​​ണ്‍​സി​​ല​​ർ എം.​​വി.​ ജ​​യ​​ല​​ക്ഷ്മി അ​​ധ്യ​​ക്ഷ​​നാ​​യി​​രു​​ന്നു. ഗ​താ​​ഗ​​ത സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ.​​ജ്യോ​​തി​​ലാ​​ൽ, കെ​​എ​​സ്ആ​​ർ​​ടി​​സി സി​​എം​​ഡി ടോ​​മി​​ൻ ജെ.​​ത​​ച്ച​​ങ്ക​​രി, എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ശ്രീ​​കു​​മാ​​ർ, ഗോ​​ൾ​​ഡ് സ്റ്റോ​​ണ്‍ ക​​ന്പ​​നി ഓ​​പ്പ​​റേ​​റ്റിം​​ഗ് ഓ​​ഫീ​​സ​​ർ ആ​​ന​​ന്ദ് സ്വ​​രൂ​​പ് തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.