പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി: എ​സ്എ​പി ഡെ​പ്യൂ​ട്ടി കമ​ൻ​ഡാ​ന്‍റി​നെ മാ​റ്റ​ണ​മെ​ന്നു ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട്
പോ​ലീ​സി​ലെ ദാ​സ്യ​പ്പ​ണി: എ​സ്എ​പി ഡെ​പ്യൂ​ട്ടി കമ​ൻ​ഡാ​ന്‍റി​നെ  മാ​റ്റ​ണ​മെ​ന്നു ഡി​ജി​പി​യു​ടെ റി​പ്പോ​ർ​ട്ട്
Tuesday, June 19, 2018 2:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദാ​​​സ്യ​​​പ്പ​​​ണി ചെ​​യ്യി​​ച്ച എ​​​സ്എ​​​പി ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാ​​​ന്‍റി​​​നെ സ്ഥ​​​ലം മാ​​​റ്റ​​​ണ​​​മെ​​​ന്നു നി​​ർ​​ദേ​​ശി​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്കു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. എ​​​സ്എ​​​പി ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാ​​​ന്‍റ് പി.​​​വി.​ രാ​​​ജു ത​​​ന്‍റെ വീ​​​ടി​​​ന്‍റെ പ​​​ണി​​​ക്കു ടൈ​​​ൽ​​​സ് പാ​​​കാ​​​ൻ ക്യാ​​മ്പ് ഫോ​​​ളോ​​​വേ​​​ഴ്സി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​ജി​​​പി ശി​​​പാ​​​ർ​​​ശ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

ക്യാ​​​മ്പ് ഫോ​​​ളോ​​​വേ​​​ഴ്സി​​​നെ വീ​​​ട്ടി​​​ലെ ടൈ​​​ൽ​​​സ് പ​​​ണി​​​ക്കു നി​​​യോ​​​ഗി​​​ച്ചതു ച​​​ട്ട​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നു കാ​​​ട്ടി​​​യാ​​​ണ് ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക്യാ​​​മ്പ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ക്യാ​​മ്പ് ഫോ​​​ളോ​​​വേ​​​ഴ്സി​​​നെ നി​​​ർ​​​ത്താ​​​മെ​​​ന്നാ​​​ണ് ഡി​​​ജി​​​പി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് ക്യാ​​​മ്പു​​​ക​​​ളി​​​ൽ ഫോ​​​ളോ​​​വേ​​​ഴ്സി​​​നെ നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ തെ​​​റ്റി​​​ല്ലെ​​​ന്നും നി​​​യ​​​മം ലം​​​ഘി​​​ച്ചാ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.