മു​ല്ല​പ്പെ​രി​യാ​ർ: ത​മി​ഴ്നാ​ട്ടി​ലേ​ക്കു വെ​ള്ളം ഒ​ഴു​ക്കിത്തു​ട​ങ്ങി
മു​ല്ല​പ്പെ​രി​യാ​ർ: ത​മി​ഴ്നാ​ട്ടി​ലേ​ക്കു വെ​ള്ളം ഒ​ഴു​ക്കിത്തു​ട​ങ്ങി
Monday, June 18, 2018 2:18 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ൽ​നി​​ന്നു ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് കൃ​​ഷി ആ​​വ​​ശ്യ​​ത്തി​​നു​​ള്ള വെ​​ള്ളം ഇ​​ന്ന​​ലെ രാ​​വി​​ലെ 11ഓ​​ടെ ഒ​​ഴു​​ക്കി തു​​ട​​ങ്ങി. ത​​മി​​ഴ്നാ​​ട് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ഒ. ​​പ​​നീ​​ർ ശെ​​ൽ​​വം തേ​​ക്ക​​ടി ചെ​​ക്ക് പോ​​സ്റ്റ് ഷ​​ട്ട​​റി​​ൽ പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് പ​​ര​​മാ​​വ​​ധി ശേ​​ഷി​​യാ​​യ 152 അ​​ടി ആ​​ക്കു​​ന്ന​​തി​നു ബേ​​ബി ഡാം ​​ബ​​ല​​പ്പെ​​ടു​​ത്തു​​മെ​​ന്നു പ​​നീ​​ർ​​സെ​​ൽ​​വം പ​​റ​​ഞ്ഞു. 120 ദി​​വ​​സ​​ത്തേ​​ക്ക് സെ​​ക്ക​​ൻ​​ഡി​​ൽ 300 ഘ​​ന​​യ​​ടി വെ​​ള്ള​​മാ​​ണ് ഒ​​ഴു​​ക്കു​​ക. ഇ​​തി​​ൽ 200 ഘ​​ന​​യ​​ടി കൃ​​ഷി​​ക്കാ​​ണ്. ബാ​​ക്കി കു​​ടി​​വെ​​ള്ള​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കും. തേ​​നി ജി​​ല്ല​​വ​​രെ 14707 ഹെ​​ക്ട​​ർ സ്ഥ​​ല​​ത്തെ കൃ​​ഷി​​ക്കും കു​​ടി​​വെ​​ള്ള​​ത്തി​​നും മു​​ല്ല​​പ്പെ​​രി​​യാ​​റി​​ലെ വെ​​ള്ളം ഇ​​പ്പോ​​ൾ ഉ​​പ​​ക​​രി​​ക്കും. 127.2 ​അ​​ടി​​യാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ്. 1452 ഘ​​ന​​യ​​ടി വെ​​ള്ളം സെ​​ക്ക​​ൻ​​ഡി​​ൽ അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.