മാ​ലി വീ​സ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം: ചെ​ന്നി​ത്ത​ല
മാ​ലി വീ​സ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണം: ചെ​ന്നി​ത്ത​ല
Monday, June 18, 2018 2:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ലി ദ്വീ​​​പി​​​ൽ ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ പെ​​​ർ​​​മി​​​റ്റ് പു​​​തു​​​ക്കി ന​​​ൽ​​​കാ​​​തി​​​രി​​​ക്കു​​​ക​​​യും പു​​​തി​​​യ തൊ​​​ഴി​​​ൽ വീ​​​സ അ​​​നു​​​വ​​​ദി​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നുണ്ടാ​​​യ പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്തി​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജി​​​ന് ക​​​ത്ത​​​യ​​​ച്ചു.

മാ​​​ലി​​​യി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ, ആ​​​രോ​​​ഗ്യ, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം ഇ​​​ന്ത്യ​​​ക്കാ​​​ർ ജോ​​​ലി​​​ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​തി​​​ൽ വ​​​ലി​​​യൊ​​​രു പ​​​ങ്കും കേ​​​ര​​​ളീ​​​യ​​​രാ​​​ണ്.

സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം പെ​​​ർ​​​മി​​​റ്റു​​​ക​​​ൾ പു​​​തു​​​ക്കി​​​ന​​​ൽ​​​കാ​​​റു​​​ള്ള​​​താ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സു​​​ഷ​​​മാ സ്വ​​​രാ​​​ജി​​​നോ​​​ട് ക​​​ത്തി​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.