ഡോ​ക്ട​ര്‍​മാ​ര്‍ പ​ര​സ്യ​ങ്ങ​ളി​ല്‍ ഫോ​ട്ടോ വയ്ക്കരുത്
Sunday, June 17, 2018 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​ക്കാ​​​ര്‍, സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യു​​​ന്ന ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ ആ​​​ശു​​​പ​​​ത്രി പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ല്‍ ഫോ​​​ട്ടോ വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്കു​​​ന്ന​​തു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​ന്നു ട്രാ​​​വ​​​ന്‍​കൂ​​​ര്‍- ​കൊ​​​ച്ചി​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍​ക്കു വി​​​രു​​​ദ്ധ​​​മാ​​​യി ഫോ​​​ട്ടോ വി​​​വ​​​ര​​​ങ്ങ​​​ള്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്നു നീ​​​ക്കം ചെ​​​യ്തി​​​ല്ലെ​​​ങ്കി​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ സ്വ​​​മേ​​​യാ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും.


അ​​​ത്ത​​​ര​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ ര​​​ജി​​​സ്റ്റ​​​റി​​​ല്‍നി​​​ന്നു നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ അ​​​ച്ച​​​ട​​​ക്ക​ ന​​​ട​​​പ​​​ടി​ കൈ​​​ക്കൊ​​​ള്ളാ​​​ന്‍ മോ​​​ഡേ​​​ണ്‍ മെ​​​ഡി​​​സി​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.