വ​യോ​ധി​ക​യു​ടെ കൊ​ല​പാ​ത​കം: പ​തി​നാ​റു​കാ​ര​ന്‍ പി​ടി​യി​ല്‍
Sunday, June 17, 2018 1:44 AM IST
കോ​​​ഴി​​​ക്കോ​​​ട്: അ​​​ര​​​ക്കി​​​ണ​​​റി​​​ൽ ത​​​നി​​​ച്ചു താ​​​മ​​​സി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വ​​​യോ​​​ധി​​​ക ആ​​​മി​​​ന​​​യെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പ​​​തി​​​നാ​​​റു​​​കാ​​​ര​​​ൻ പി​​​ടി​​​യി​​​ല്‍. മാ​​​റാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​ണ് പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ആ​​​മി​​​ന​​യു​​ടെ വീ​​ട് സ്ഥി​​തി​​ചെ​​യ്യു​​ന്ന സ്ഥ​​ല​​ത്തു​​ള്ള​​യാ​​ളു​​ടെ കൊ​​ച്ചു​​മ​​​ക​​​നാ​​​ണ് പ്ര​​തി.

ബൈ​​​ക്ക്‌ വാ​​​ങ്ങു​​​ന്ന​​​തി​​​നു​​​ള്ള പ​​​ണ​​​ത്തി​​​നുവേ​​​ണ്ടി​​​യാ​​​ണ് കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് പ്ര​​​തി മൊ​​​ഴി ന​​​ല്‍​കി. ആ​​​മി​​​ന​​​യു​​​ടെ വീ​​​ട്ടി​​നു​​ള്ളി​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച ബ​​​ട്ട​​​നാ​​​ണ് പ്ര​​​തി​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രാ​​​ൻ പോ​​​ലീ​​​സി​​​നെ സ​​ഹാ​​യി​​ച്ച​​​ത്.


കു​​​ട്ടി​​​ക​​​ൾ ധ​​​രി​​​ക്കു​​​ന്ന ഷ​​​ര്‍​ട്ടി​​​ന്‍റെ ബ​​​ട്ട​​നാ​​ണെ​​​ന്നു പോ​​​ലീ​​​സി​​​നു ബോ​​​ധ്യ​​​മാ​​​യ​​​തോ​​​ടെ പ്ര​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള നി​​​ഗ​​​മ​​​ന​​​ത്തി​​​ലെ​​​ത്തി. അ​​​ഞ്ചു ദി​​​വ​​​സം ചോ​​​ദ്യം​​ചെ​​​യ്ത​​​തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് പ്ര​​​തി കു​​​റ്റം സ​​​മ്മ​​​തി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.