ദയാലിനും മുരുകനും അവാർഡ്
ദയാലിനും മുരുകനും അവാർഡ്
Sunday, June 17, 2018 1:07 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സാ​മൂ​ഹ്യ വി​ക​സ​ന​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​വും നൂ​ത​ന​വും അ​നു​ക​ര​ണീ​യ​വു​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കു​മാ​യി ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​വാ​ർ​ഡി​ന് കെ.​വി. ദ​യാ​ൽ മു​ഹ​മ്മ, മു​രു​ക​ൻ എ​സ്. തെ​രു​വോ​രം എ​ന്നി​വ​രെ ഫെ​യ​ർ ട്രേ​ഡ് അ​ല​യ​ൻ​സ് കേ​ര​ള തെ​ര​ഞ്ഞെ​ടു​ത്തു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ജൈ​വ​കൃ​ഷി, ബ​ദ​ൽ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​ക​ളി​ലെ ശ്ര​ദ്ധേ​യ​മാ​യ സം​ഭാ​വ​ന​ക​ളാ​ണ് കെ.​വി. ദ​യാ​ലി​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ലെ അ​നു​ക​ര​ണീ​യ മാ​തൃ​ക സൃ​ഷ്ടി​ച്ച​താ​ണു മു​രു​ക​ൻ തെ​രു​വോ​ര​ത്തെ ജേ​താ​വാ​ക്കി​യ​ത്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ സു​സ്ഥി​ര ജൈ​വ​കൃ​ഷി രീ​തി​ക​ൾ​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യും കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കു ന്യാ​യ​വി​പ​ണി ഉ​റ​പ്പാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത ചെ​റു​കി​ട ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​ണു ജേ​താ​ക്ക​ളാ​യ ഫെ​യ​ർ ഗ്രേ​യ്ഡ് അ​ല​യ​ൻ​സ് കേ​ര​ള. പ്ര​ഫ. എ​സ്. ശി​വ​ദാ​സ് ചെ​യ​ർ​മാ​നാ​യു​ള്ള അ​വാ​ർ​ഡ് നി​ർ​ണ​യ ക​മ്മി​റ്റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ ച​ര​മ​ദി​ന​മാ​യ 22ന് ​കൂ​വ​പ്പ​ള്ളി​യി​ൽ ന​ട​ത്തു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.