അ​ഞ്ചു മി​നി​റ്റി​ൽ എ​ട്ട് മാ​ന്പ​ഴം: ബി​നി​ൽ ഒ​ന്നാ​മ​ത്
Monday, May 28, 2018 1:46 AM IST
കൊ​​​ച്ചി: അ​​​ഞ്ച് മി​​​നി​​​റ്റി​​​ൽ എ​​​ട്ട് മാ​​​ന്പ​​ഴം അ​​ക​​ത്താ​​ക്കി കൊ​​​ല്ലം സ്വ​​​ദേ​​​ശി ബി​​​നി​​​ൽ മാ​​​ന്പ​​​ഴം തീ​​​റ്റ മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി. എ​​​റ​​​ണാ​​​കു​​​ളം കാ​​​ർ​​​ഷി​​​ക പ്രോ​​​ത്സാ​​​ഹ​​​ന സൊ​​​സൈ​​​റ്റി മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചു വ​​​രു​​​ന്ന ച​​​ക്ക, മാ​​​ങ്ങ വി​​​പ​​​ണ​​​ന​​മേ​​​ള​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണു മാ​​​ന്പ​​​ഴം തീ​​​റ്റ മ​​​ത്സ​​​രം ന​​ട​​ന്ന​​​ത്.

അ​​​ഞ്ചു മി​​​നി​​​റ്റി​​​ൽ ആ​​​റ് മാ​​​ന്പ​​​ഴം ക​​​ഴി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് സ്വ​​​ദേ​​​ശി അ​​​ൻ​​​സാ​​​ർ ര​​​ണ്ടാം സ്ഥാ​​​ന​​​വും അ​​​ഞ്ച് മാ​​​ന്പ​​​ഴം ക​​​ഴി​​​ച്ച ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി ഷി​​​ഫ്ന സി​​​യാ​​​ദ് മൂ​​​ന്നാം സ്ഥാ​​​ന​​​വും നേ​​​ടി. സേ​​​ലം വി​​​ഭാ​​​ഗ​​​ത്തി​​​ൽ പെ​​​ട്ട മാ​​​ന്പ​​​ഴ​​​മാ​​​ണ് മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ന​​​ൽ​​​കി​​​യ​​​ത്.


മ​​​ത്സ​​​രം പു​​​രോ​​​ഗ​​​മി​​​ക്ക​​​വേ, മേ​​​ള കാ​​​ണാ​​​നെ​​​ത്തി​​​യ സിം​​​ഗ​​​പ്പു​​​ർ സ്വ​​​ദേ​​​ശി​​​നി സി​​​ഷ്യ​​​യും ഇ​​​വ​​​ർ​​​ക്കൊ​​പ്പം ഒ​​രു കൈ ​​നോ​​ക്കാ​​ൻ മു​​ന്നോ​​ട്ടു​​വ​​ന്നു. പ​​​ക്ഷേ, മ​​​ല​​​യാ​​​ളി​​​ക​​​ളെ പോ​​​ലെ വേ​​​ഗ​​​ത്തി​​​ൽ മാ​​​ന്പ​​​ഴം ക​​​ഴി​​​ക്കാ​​​നു​​​ള്ള വി​​​ദ്യ അ​​​റി​​​യാ​​​ത്ത​​​തി​​​നാ​​​ൽ പി​​​ടി​​​ച്ചു​​നി​​​ൽ​​​ക്കാ​​​ൻ സി​​ഷ്യ​​ക്കു ക​​ഴി​​ഞ്ഞി​​ല്ല. മു​​​ൻ മേ​​​യ​​​ർ ടോ​​​ണി ച​​​മ്മ​​ണി മ​​​ത്സ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.