ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച്  ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Monday, May 28, 2018 1:29 AM IST
ചാ​​​ല​​​ക്കു​​​ടി: അ​​​തി​​​ര​​​പ്പി​​​ള്ളി റോ​​​ഡി​​​ൽ പ​​​രി​​​യാ​​​രം സി​​​എ​​​സ്ആ​​​ർ വ​​​ള​​​വി​​​ൽ ബൈ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് ഇ​​​ല​​​ക്ട്രി​​​ക് പോ​​​സ്റ്റി​​​ലി​​​ടി​​​ച്ച് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​രാ​​​യ ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​രി​​​ച്ചു.

പ​​​രി​​​യാ​​​രം എ​​​ട​​​ത്ത​​​ല​​​പ​​​റ​​​ന്പ​​​ൻ രാ​​​ജു​​​വി​​​ന്‍റെ മ​​​ക​​​ൻ അ​​​നു​​​മോ​​​ൻ(18), പ​​​രി​​​യാ​​​രം ഇ​​​രി​​​ങ്ങാ​​​ന്പി​​​ള്ളി ബൈ​​​ജു​​​വി​​​ന്‍റെ മ​​​ക​​​ൻ ശ്രീ​​​മോ​​​ൻ(15 ) എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.30നാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. അ​​​നു​​​മോ​​​ൻ ഓ​​​ടി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് അ​​​പ​​​ക​​​ട​​​ത്തി​​​ൽ പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​നെ ഇ​​​രു​​​വ​​​രെ​​​യും നാ​​​ട്ടു​​​കാ​​​ർ ചാ​​​ല​​​ക്കു​​​ടി സെ​​​ന്‍റ് ജെ​​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രും മ​​​രി​​​ച്ചു. ചാ​​​ല​​​ക്കു​​​ടി ടൗ​​​ണി​​​ലേ​​​ക്ക് ബൈ​​​ക്കി​​​ൽ പെ​​​ട്രോ​​​ൾ അ​​​ടി​​​ക്കാ​​​ൻ പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​യാ​​​രം സെ​​​ന്‍റ് ജോ​​​ർ​​​ജ് സ്കൂ​​​ളി​​​ൽ നി​​​ന്ന് ഇ​​​ത്ത​​​വ​​​ണ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷ പാ​​​സാ​​​യ ശ്രീ​​​മോ​​​ൻ പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ശ്രീ​​​മോ​​​ന്‍റെ സം​​​സ്കാ​​​രം ന​​​ട​​​ത്തി. അ​​​മ്മ: ല​​​ത. സ​​​ഹോ​​​ദ​​​രി​​​മാ​​​ർ: സു​​​ബി​​​ത, സു​​​മി​​​ത. അ​​​നു​​​മോ​​​ന്‌ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്നു. അ​​​മ്മ: ബി​​​ന്ദു. സ​​​ഹോ​​​ദ​​​രി: അ​​​ഞ്ജു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.