ഭീതി അകലുന്നു; 62 പേർക്കുകൂടി രോഗമില്ലെന്നു പരിശോധനാഫലം
Sunday, May 27, 2018 1:58 AM IST
കോ​​​ഴി​​​ക്കോ​​​ട്: നി​​​പ്പാ ഭീ​​​തി​​​ക്ക് തെ​​​ല്ലാ​​​ശ്വ​​​സ​​​മാ​​​യി രോ​​​ഗി​​​ക​​​ളു​​​ടെ സാ​​​മ്പി​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ഫ​​​ലം. നി​​​പ്പാ ബാ​​​ധി​​​ച്ച​​​താ​​​യി സം​​​ശ​​​യ​​​മു​​​ള്ള 77 രോ​​​ഗി​​​ക​​​ളു​​​ടെ സാ​​​മ്പി​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച​​​തി​​​ൽ 62 പേ​​​ർ​​​ക്കും ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണ്. മൂ​​​ന്നു പേ​​​ർ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്.

കോ​​​ഴി​​​ക്കോ​​​ട് ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​നി​​​ധ്യ​​​ത്തി​​​ൽ ഹെൽത്ത് സർവീസസ് ഡയറക്ടർ ആ​​​ർ.​​​എ​​​ൽ. സ​​​രി​​​ത അ​​​റി​​​യി​​​ച്ച​​​താ​​​ണി​​​ത്. മ​​​രി​​​ച്ച​​​തും രോ​​​ഗം ബാ​​​ധി​​​ച്ച​​​തു​​​മാ​​​യ എ​​​ല്ലാ​​​വ​​​രും കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക്കാ​​​രാ​​​ണ്.


കോഴിക്കോട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യിൽ രോ​​​ഗി​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ആ​​​ർ.​​​വി. രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു. ​നി​​​പ്പാ ബാ​​​ധി​​​ച്ച രോ​​​ഗി​​​ക​​​ൾ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​തി​​​നാ​​​ൽ ജാ​​​ഗ്ര​​​ത ​​​പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​മ​​​ർ​​​ജ​​​ൻ​​​സി കേ​​​സു​​​ക​​​ൾ മാ​​​ത്രം ഏ​​​റ്റെ​​​ടു​​​ത്താ​​​ൽ മ​​​തി​​​യെ​​​ന്ന് നേ​​ര​​ത്തെ പു​​റ​​പ്പെ​​ടു​​വി​​ച്ച നി​​ർ​​ദേ​​ശം പി​​ൻ​​വ​​ലി​​ച്ച​​താ​​യി അ​​ദ്ദേ​​ഹം അറിയിച്ചു.

ഇ​​​ന്ന​​​ലെ നി​​​പ്പാ വൈ​​​റ​​​സ് ബാ​​​ധ​​​യേ​​​റ്റ് മ​​​രി​​​ച്ച ക​​​ല്യാ​​​ണി നേ​​​ര​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഐ​​​സി​​​യു​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.