കെ​ആ​ർ​എ​ൽ​സി യോഗം ചേർന്നു
കെ​ആ​ർ​എ​ൽ​സി യോഗം ചേർന്നു
Friday, May 25, 2018 1:49 AM IST
കോ​ട്ട​യം: കേ​ര​ള ല​ത്തീ​ൻ മെ​ത്രാ​ൻ സ​മി​തി​യു​ടെ യോ​ഗം വി​ജ​യ​പു​രം മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ൽ കെ​ആ​ർ​എ​ൽ​സി​ബി​സി പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ ഡോ. ​സൂ​സൈ​പാ​ക്യ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. കേ​ര​ള​ത്തി​ലെ 12 രൂ​പ​ത​ക​ളി​ലെ​യും മെ​ത്രാ​ന്മാ​രും വി​കാ​രി ജ​ന​റാ​ള​ന്മാ​രും പ​ങ്കെ​ടു​ത്തു. ഇ​തോ​ടൊ​പ്പം കെ​ആ​ർ​എ​ൽ​സി​സി സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും ന​ട​ത്തി.

കേ​ര​ള റീ​ജി​യ​ൺ ലാ​റ്റി​ൻ കാ​ത്ത​ലി​ക് കൗ​ൺ​സി​ലി​ന്‍റെ 16-ാമ​ത് സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി വി​ജ​യ​പു​രം മെ​ത്രാ​സ​ന മ​ന്ദി​രാ​ങ്ക​ണ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സൈ​പാ​ക്യം വൃ​ക്ഷ​ത്തൈ ന​ട്ടു. കെ​ആ​ർ​എ​ൽ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ താ​ന്നി​ക്കാ​പ്പ​റ​ന്പി​ൽ, അ​സോ​സി​യേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ർ​ജ്, ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട്, സ്മി​ത ബി​ജോ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.