റെയിൽവേ ട്രാ​ക്ക് ന​വീ​ക​ര​ണം: ആ​ലു​വ-​അ​ങ്ക​മാ​ലി സെ​ക്ഷ​നി​ൽ ജൂ​ണ്‍ ഒ​ന്നു വ​രെ നി​യ​ന്ത്ര​ണം
റെയിൽവേ ട്രാ​ക്ക് ന​വീ​ക​ര​ണം: ആ​ലു​വ-​അ​ങ്ക​മാ​ലി സെ​ക്ഷ​നി​ൽ  ജൂ​ണ്‍ ഒ​ന്നു വ​രെ നി​യ​ന്ത്ര​ണം
Monday, May 21, 2018 1:23 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ലു​​വ-​​അ​​ങ്ക​​മാ​​ലി സെ​​ക്ഷ​​നി​​ൽ ട്രാ​​ക്ക് ന​​വീ​​ക​​ര​​ണ ജോ​​ലി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ജൂ​​ണ്‍ ഒ​​ന്നു വ​​രെ ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മേ​​യ് 22, 29 തീ​​യ​​തി​​ക​​ളൊ​​ഴി​​കെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗു​​രു​​വാ​​യൂ​​ർ-​​ചെ​​ന്നൈ എ​​ക്സ്പ്ര​​സ് ര​​ണ്ടു മ​​ണി​​ക്കൂ​​ർ വൈ​​കി മാ​​ത്ര​​മേ ഗു​​രു​​വാ​​യൂ​​ർ സ്റ്റേ​​ഷ​​നി​​ൽ നി​​ന്നു പു​​റ​​പ്പെ​​ടൂ. മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ് ചാ​​ല​​ക്കു​​ടി-​​ഇ​​രി​​ങ്ങാ​​ല​​ക്കു​​ട സെ​​ക്ഷ​​നി​​ൽ 90 മി​​നി​​റ്റും മ​​ധു​​ര-​​തി​​രു​​വ​​ന​​ന്ത​​പു​​രം അ​​മൃ​​ത എ​​ക്സ്പ്ര​​സ് 40 മി​​നി​​റ്റും പി​​ടി​​ച്ചി​​ടും. 24 ന് ​​പാ​​റ്റ്ന-​​എ​​റ​​ണാ​​കു​​ളം എ​​ക്സ്പ്ര​​സ്, 27 ന് ​​ഹൈ​​ദ​​രാ​​ബാ​​ദ്-​​കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ് എ​​ന്നീ ട്രെ​​യി​​നു​​ക​​ൾ ക​​റു​​കു​​റ്റി-​​ചാ​​ല​​ക്കു​​ടി സെ​​ക്ഷ​​നി​​ൽ 80 മി​​നി​​റ്റും ഹ​​സ്ര​​ത് നി​​സാ​​മു​​ദ്ദീ​​ൻ-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ് ചാ​​ല​​ക്കു​​ടി​​യി​​ൽ 90 മി​​നി​​റ്റും പി​​ടി​​ച്ചി​​ടും.


അ​​ങ്ക​​മാ​​ലി സ്റ്റേ​​ഷ​​നി​​ൽ 140 മി​​നി​​റ്റ് പി​​ടി​​ച്ചി​​ടു​​ന്ന ട്രെ​​യി​​നു​​ക​​ൾ: ഭ​​വ​​ന​​ഗ​​ർ-​​കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ് (ഇ​​ന്നും 28 നും), ​​ബി​​ക്കാ​​നീ​​ർ-​​കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ്(24 ന്), ​​വെ​​രാ​​വ​​ൽ-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ്(25 ന്), ​​ഗാ​​ന്ധി​​ധാം-​​നാ​​ഗ​​ർ​​കോ​​വി​​ൽ എ​​ക്സ്പ്ര​​സ് (26 ന്), ​​ഓ​​ഖ-​​എ​​റ​​ണാ​​കു​​ളം എ​​ക്സ്പ്ര​​സ് (27 ന്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.