റ​വ.​ഡോ.​ ജ​യിം​സ് പാ​ല​യ്ക്ക​ൽ ഷം​ഷാ​ബാ​ദി​ലും റ​വ.​ഡോ.​ തോ​മ​സ് പാ​ടി​യ​ത്ത് ച​ങ്ങ​നാ​ശേ​രി​യി​ലും വികാരി ജനറാൾമാർ
റ​വ.​ഡോ.​ ജ​യിം​സ് പാ​ല​യ്ക്ക​ൽ  ഷം​ഷാ​ബാ​ദി​ലും റ​വ.​ഡോ.​ തോ​മ​സ്  പാ​ടി​യ​ത്ത് ച​ങ്ങ​നാ​ശേ​രി​യി​ലും വികാരി ജനറാൾമാർ
Sunday, May 20, 2018 2:15 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ വി​​കാ​​രി​ ജ​​ന​​റാ​​ളാ​​യി​​രു​​ന്ന റ​​വ.​​ഡോ.​​ജ​​യിം​​സ് പാ​​ലയ്​​ക്ക​​ൽ ഷം​​ഷാ​​ബാ​​ദ് രൂ​​പ​​ത​​യു​​ടെ​​യും റ​​വ.​​ഡോ.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ​​യും വി​​കാ​​രി​ ജ​​ന​​റാ​​ൾ​​മാ​​രാ​​യി നി​​യ​​മി​​ത​​രാ​​യി.

മോ​​ണ്‍.​​ജ​​യിം​​സ് പാ​​ല​​യ്ക്ക​​ൽ ക​​ഴി​​ഞ്ഞ ആ​​റു വ​​ർ​​ഷ​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​കാ​​രി ​ജ​​ന​​റാ​​ളാ​​യി സേ​​വ​​നം അ​​നു​​ഷ്ഠി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ കീ​​ഴി​​ലു​​ള്ള രാ​​ജ​​സ്ഥാ​​ൻ ജ​​യ്പുർ മി​​ഷ​​ന്‍റെ സു​​പ്പീ​​രി​​യ​​റാ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ പെ​​രു​​ന്തോ​​ട്ടം നി​​യ​​മി​​ച്ച ഇ​​ദ്ദേ​​ഹ​​ത്തെ ജ​​യ്പുരി​​ന്‍റെ​​യും ഇ​​റ്റാ​​വാ​​യു​ടെ​​യും ചു​​മ​​ത​​ല​​യു​​ള്ള വി​​കാ​​രി ​ജ​​ന​​റാ​​ളാ​യി ഷം​​ഷാ​​ബാ​​ദ് ബി​​ഷ​​പ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ നി​​യ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു.


റ​​വ.​​ഡോ.​​തോ​​മ​​സ് പാ​​ടി​​യ​​ത്ത് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ കേ​​ന്ദ്ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മാ​​ർ അ​പ്രേം റി​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഡ​​യ​​റ​​ക്ട​​ർ, വ​​ട​​വാ​​തൂ​​ർ പൊ​​ന്തി​​ഫി​​ക്ക​​ൽ സെ​​മി​​നാ​​രി പ്ര​​ഫ​​സ​​ർ, മാ​​ർ​​ത്തോ​​മ്മാ വി​​ദ്യാ​​നി​​കേ​​ത​​ൻ, മാ​​ങ്ങാ​​നം എം​​ഒ​​സി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഡീ​​ൻ എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചുവ​​രി​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും ഇ​​ന്നു ചു​​മ​​ത​​ല​​യേ​​ല്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.