അ​ഴി​മ​തി​ക്കാ​രെ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ഭ​ക്ഷ​ണം കഴിപ്പിക്കും: മു​ഖ്യ​മ​ന്ത്രി
അ​ഴി​മ​തി​ക്കാ​രെ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ ഭ​ക്ഷ​ണം കഴിപ്പിക്കും: മു​ഖ്യ​മ​ന്ത്രി
Sunday, May 20, 2018 2:15 AM IST
കോ​​​ഴി​​​ക്കോ​​​ട്: സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കി​​​ട​​​യി​​​ലെ അ​​​ഴി​​​മ​​​തി​​​ക്കാ​​​ര്‍​ക്കെ​​​തി​​​രേ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ രൂ​​​ക്ഷ​​​വി​​​മ​​​ര്‍​ശ​​​നം. അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യാ​​​ല്‍ ഉ​​​ള്ള​​​ജോ​​​ലി ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തി​​നു പു​​റ​​മേ, സ​​​ര്‍​ക്കാ​​​ര്‍ ചെ​​​ല​​​വി​​​ല്‍ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കേ​​​ണ്ടി​​യും വ​​​രു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കെ​​​ട്ടി​​​ട നി​​​ര്‍​മാ​​​ണ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​നി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍റ് ബി​​​ല്‍​ഡിം​​​ഗ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സോ​​​ഫ്റ്റ്‌​​​വെ​​​യ​​​ര്‍ (സു​​​വേ​​​ഗ) പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കോ​​​ഴി​​​ക്കോ​​​ട് ടാ​​​ഗോ​​​ര്‍ ഹാ​​​ളി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ച​​പ്പോ​​ഴാ​​ണ് അ​​ഴി​​മ​​തി​​ക്കാ​​ർ​​ക്ക് ജ​​യി​​ൽ​​ശി​​ക്ഷ ല​​ഭി​​ക്കു​​മെ​​ന്ന് ആ​​ല​​ങ്കാ​​രി​​ക​​മാ​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​റ​​ഞ്ഞ​​ത്.


അ​​​ഴി​​​മ​​​തി കു​​​റ​​​ഞ്ഞ സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം. എ​​ന്നാ​​ൽ, എ​​​ല്ലാ​​​യി​​​ട​​​ത്തും അ​​​ഴി​​​മ​​​തി ഇ​​​ല്ലാ​​​താ​​​യെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. പ​​ക്ഷേ, ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ഴി​​​മ​​​തി​​​ക്ക് പൂ​​​ര്‍​ണ​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​മാ​​​യി​​​ട്ടി​​​ല്ല. ഭൂ​​​രി​​​പ​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ന​​ല്ല​​വ​​രാ​​​ണെ​​​ങ്കി​​​ലും ഒ​​​രു വി​​​ഭാ​​​ഗം അ​​​ന്ത​​​സി​​​ല്ലാ​​​ത്ത​​​വ​​​രു​​​ണ്ടെന്നും മു​​​ഖ്യ​​​മ​​​ന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.