ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ ബ​ർ​ത്ത് വീ​ണു പ​രി​ക്കേറ്റ ഗ​ർ​ഭി​ണി​ക്കു ന​ഷ്ടപരിഹാരം ന​ൽ​കാ​ൻ വി​ധി
Sunday, May 20, 2018 1:30 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ട്രെ​​​യി​​​ൻ യാ​​​ത്ര​​​യ്ക്കി​​​ടെ ബ​​​ർ​​​ത്ത് വീ​​​ണു കാ​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ ഗ​​​ർ​​​ഭി​​​ണി​​​ക്കു 40,000 രൂ​​​പ​ 12 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ​​​ട​​​ക്കം ന​​​ൽ​​​കാ​​​ൻ എ​​​റ​​​ണാ​​​കു​​​ളം സ്ഥി​​​രം ലോ​​​ക് അ​​​ദാ​​​ല​​​ത്ത് ഉ​​​ത്ത​​​ര​​​വാ​​​യി. ഉ​​​പ​​​ഭോ​​​ക്തൃ സെ​​​ക്ര​​​ട്ട​​​റി ടോം ​​​ജോ​​​സ് മു​​​ഖേ​​​ന ഇ​​​ല​​​ഞ്ഞി ക​​​രി​​​ങ്ങ​​​നാം​​​പി​​​ള്ളി​​​ൽ ജീ​​​ന ജോ​​​സ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു വി​​​ധി.

ഹ​​​ർ​​​ജി​​​ക്കാ​​​രി​​​ക്ക് 7500 രൂ​​​പ കോ​​​ട​​​തി ചെ​​​ല​​​വ് ന​​​ൽ​​​കാ​​​നും ഉ​​​ത്ത​​​ര​​​വാ​​​യി​​ട്ടു​​ണ്ട്.

ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ് അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ഹ​​​ർ​​​ജി​​​ക്കാ​​​രി കാ​​​സ​​​ർ​​​ഗോ​​​ഡു​​​നി​​​ന്നു പി​​​റ​​​വ​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം.

പ​​​രി​​​ക്കേ​​​റ്റ ത​​​നി​​​ക്ക് ത​​​ല​​​ശേ​​​രി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​യി​​​ല്ലെ​​​ന്നും ടി​​​ക്ക​​​റ്റ് പ​​​രി​​​ശോ​​​ധ​​​ക​​​ന്‍റെ​​​യോ സു​​​ര​​​ക്ഷാ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യോ സേ​​​വ​​​നം ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.