ടോ​ണി ഡാ​നിയേ​ൽ അ​ന്ത​രി​ച്ചു
ടോ​ണി ഡാ​നിയേ​ൽ അ​ന്ത​രി​ച്ചു
Thursday, April 26, 2018 1:25 AM IST
കൊ​​​ച്ചി: അ​​​ഖി​​​ലേ​​​ന്ത്യ അ​​​ത് ല​​​റ്റി​​​ക് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (എഐ​​​എ​​​ഫ്ഐ) ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യും ടെ​​​ക്നി​​​ക്ക​​​ൽ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ എ​​​റ​​​ണാ​​​കു​​​ളം അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വ് പു​​​ളി​​​ക്ക​​​ത്ത​​​റ​​​വീ​​​ട്ടി​​​ൽ ഡോ. ​​​ടോ​​​ണി ഡാ​​​നി​​​യേ​​​ൽ (64) അ​​​ന്ത​​​രി​​​ച്ചു. പ്ര​​ഭാ​​ത​​സ​​വാ​​രി​​ക്കു​​ശേ​​ഷം വീ​​ട്ടി​​ൽ വ​​ച്ചു ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ശേഷമായി രുന്നു മ​​​ര​​​ണം. സം​​​സ്കാ​​​രം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നു ചാ​​​ത്യാ​​​ത്ത് മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ പ​​​ള്ളി​​​യി​​​ൽ.

കേ​​​ര​​​ള ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ക​​​ണ്‍​വീ​​​ന​​​റാ​​​യി​​​രു​​​ന്ന ടോ​​​ണി ഡാ​​​നി​​​യേ​​​ൽ കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​നാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. ഏ​​​ഷ്യാ​​​ഡ്, 2010ലെ ​​​കോ​​​മ​​​ണ്‍​വെ​​​ൽ​​​ത്ത് ഗെ​​​യിം​​​സ് എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ സു​​​പ്ര​​​ധാ​​​ന മീ​​​റ്റു​​​ക​​​ളു​​​ടെ മു​​​ഖ്യ സം​​​ഘാ​​​ട​​​ക​​​രി​​​ൽ ഒ​​​രാ​​​ളാ​​​യി​​​രു​​​ന്നു. സ്പ്രി​​​ന്‍റ് ഇ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ര​​​വ​​​ധി ദേ​​​ശീ​​​യ മീ​​​റ്റു​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു. ഫി​​​സി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റു​​ണ്ട്. ആ​​​ലു​​​വ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജി​​​ലെ കാ​​​യി​​​ക വി​​​ഭാ​​​ഗം ത​​​ല​​​വ​​​നാ​​​യാ​​​ണു വി​​​ര​​​മി​​​ച്ച​​​ത്. സെ​​​ന്‍റ് ആ​​​ൽ​​​ബ​​​ർ​​​ട്സ് കോ​​​ള​​​ജി​​​ലെ പ്ര​​​ഫ​​​സ​​​റാ​​​യി​​​രു​​​ന്ന പ​​​രേ​​​ത​​​നാ​​​യ ഡാ​​​നി​​​യേ​​​ലി​​​ന്‍റെ മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: ലി​​​സി (റി​​​ട്ട. അ​​​ധ്യാ​​​പി​​​ക). മ​​​ക​​​ൾ: അ​​​മ്മു (അ​​​മേ​​​രി​​​ക്ക). മ​​​രു​​​മ​​​ക​​​ൻ: ഡീ​​​ൻ (അ​​​മേ​​​രി​​​ക്ക).

സ്പോർട്സ് പേജ് കാണുക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.