റവ.ഡോ. പ്ലാസിഡ് ജെ. പൊടിപാറ അനുസ്മരണ സമ്മേളനം 28ന‌്‌
Thursday, April 26, 2018 12:13 AM IST
ച​ങ്ങ​നാ​ശേ​രി: സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് ധീ​ര​മാ​യ പ്ര​വാ​ച​ക​ത്വ​ത്തി​ലൂ​ടെ ദി​ശാ​ബോ​ധം ന​ൽ​കി​യ സ​ഭാ​പി​താ​വും പു​ണ്യശ്ലോ​ക​നാ​യ റ​വ.​ഡോ.​പ്ലാ​സി​ഡ് ജെ.​പൊ​ടി​പാ​റ​യു​ടെ 33-ാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം 28ന് ​ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ​കു​ർ​ബാ​ന. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന​അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സി​എം​ഐ തി​രു​വ​ന​ന്ത​പു​രം പ്രൊ​വി​ൻ​ഷ്യ​ൽ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഷം​ഷാ​ബാ​ദ് രൂ​പ​ത മെ​ത്രാ​ൻ മാ​ർ റാ​ഫേ​ൽ​ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വ​ട​വാ​തൂ​ർ പൗ​ര​സ്ത്യ​ വി​ദ്യാപീ​ഠം പ്ര​ഫ​സ​ർ റ​വ.​ഡോ.​ വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​ന്പി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്ലാ​സി​ഡ് ഫോ​റം സെ​ക്ര​ട്ട​റി ഫാ. ജോ​ണ്‍ പ​ള്ളി​ത്തു​രു​ത്തി​ൽ സി​എം​ഐ, ഫാ. ​ലു​ദു​വി​ക്ക് പാ​ത്തി​ക്ക​ൻ സി​എം​ഐ, ഫാ.​ജ​സ്റ്റി​ൻ വാ​ളം​പ​റ​ന്പി​ൽ സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ഉൗ​ട്ടു​നേ​ർ​ച്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.