കൂ​റ്റ​ൻ തി​രമാ​ല​ക​ൾ ഇ​ന്നു രാ​ത്രിയും ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം തു​​​ട​​​രു​​​ന്നു
കൂ​റ്റ​ൻ തി​രമാ​ല​ക​ൾ ഇ​ന്നു രാ​ത്രിയും ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം  തു​​​ട​​​രു​​​ന്നു
Wednesday, April 25, 2018 2:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ഴി​​​ഞ്ഞം മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്നു രാ​​​ത്രി വ​​​രെ അ​​​തി​​​ശ​​​ക്ത​​​മാ​​​യ കാ​​​റ്റി​​​നും കൂ​​​റ്റ​​​ൻ തി​​​ര​​​മാ​​​ല​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് സ​​​മു​​​ദ്രഗ​​​വേ​​​ഷ​​​ണ പ​​​ഠ​​​നകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ഇ​​​ന്നു രാ​​​ത്രി 11.30 വ​​​രെ ക​​​ട​​​ൽ പ്ര​​​ക്ഷു​​​ബ്ധ​​​മാ​​​യി​​​രി​​​ക്കും.

കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, പൊ​​​ന്നാ​​​നി, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് തീ​​​ര​​​ങ്ങ​​​ളി​​​ൽ 2.5 മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ മീ​​​റ്റ​​​ർ(പത്തടിയോളം) ഉ​​​യ​​​ര​​​ത്തി​​​ലു​​​ള്ള അ​​​തി​​​ശ​​​ക്ത​​​മാ​​​യ തി​​​ര​​​മാ​​​ല​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്. വ​​​ട​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 35 മു​​​ത​​​ൽ 45 വ​​​രെ കി​​​ലോ​​​മീ​​​റ്റ​​​ർ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മീ​​​ൻ​​​പി​​​ടി​​​ത്ത​​​ക്കാ​​​ർ ക​​​ട​​​ലി​​​ൽ പോ​​​ക​​​രു​​​ത്. തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും വി​​​നോ​​​ദ​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​ട​​​ൽ​​​ത്തീ​​​ര​​​ത്തെ​​​ത്തു​​ന്ന​​​വ​​​രും അ​​​തീ​​​വ ജാ​​​ഗ്ര​​​ത പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്ര​​​വും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.