ടോ​റ​സ് ലോ​റി ബൈ​ക്കി​ലി​ടിച്ചു ഇ​മാം മ​രി​ച്ചു
ടോ​റ​സ് ലോ​റി ബൈ​ക്കി​ലി​ടിച്ചു ഇ​മാം മ​രി​ച്ചു
Wednesday, April 25, 2018 1:50 AM IST
എ​രു​മേ​ലി/​മ​ണി​മ​ല: ടോ​റ​സ് ലോ​റിയും ബൈ​ക്കുംകൂട്ടിയിടിച്ചു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ഇ​മാം മ​രി​ച്ചു. റി​ട്ട​യേ​ഡ് വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റും പൊ​ന്ത​ൻ​പു​ഴ ന​മ​സ്കാ​ര പ​ള്ളി ഇ​മാ​മും മ​ദ്ര​സ അ​ധ്യാ​പ​ക​നു​മാ​യ ആ​ല​പ്ര പാ​റ​യോ​ലി​ക്ക​ൽ അ​ബ്ദു​ൾ റ​ഹീം മൗ​ല​വിയാണ് (62) മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് മ​ണി​മ​ല - മു​ക്ക​ട റോ​ഡി​ൽ ചാ​രു​വേ​ലി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​രു​മേ​ലി​യി​ൽ നി​ന്നു ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹീം മൗ​ല​വിയെ. എ​തി​രേ അമിത വേഗതയിൽ വ​ന്ന ടോ​റ​സ് ലോ​റി​ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഗു​രു​ത​ര​ പ​രി​ക്കേറ്റ അ​ബ്ദു​ൾ റ​ഹീം മൗ​ല​വി​യെ ലോ​റി ഡ്രൈ​വ​റും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ല​പ്ര ഉ​റു​മ്പ​ത്ത് ജും​അ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: വാ​യ്‌​പൂ​ര് ചെ​മ്പ​ക​ശ്ശേ​രി​ൽ കു​ടും​ബാം​ഗ​മാ​യ റം​ലാ ബീ​വി. മ​ക്ക​ൾ: നെ​ദീ​ർ,നെ​ജീ​റ, നെ​ജി​ല. മ​രു​മ​ക്ക​ൾ:അ​ഫ്സ​ൽ, ഷാ​ജി. പ​രേ​ത​നോ​ടു​ള​ള ആ​ദ​ര സൂ​ച​ക​മാ​യി എ​രു​മേ​ലി മേ​ഖ​ല​യി​ലെ മ​ദ്ര​സ​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.