ബൈ​ക്ക് യാ​ത്രി​ക​ൻ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
ബൈ​ക്ക് യാ​ത്രി​ക​ൻ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു
Wednesday, April 25, 2018 1:50 AM IST
പാ​​ലാ: ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ് അ​​ജ്ഞാ​​ത വാ​​ഹ​​ന​​മി​​ടി​​ച്ച് മ​​രി​​ച്ചു. ക​​ട​​പ്പൂ​​ര് കു​​ന്പി​​ൾ​​നി​​ല്ക്കു​​ന്ന​​തി​​ൽ പ​​രേ​​ത​​നാ​​യ ജോ​​സി​ന്‍റെ മ​​ക​​ൻ ജി​​സ് ജോ​​സാ​​ണ്(27) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കി​​ട്ട് ആ​​റു​​മ​​ണി​​യോ​​ടെ ഏ​​റ്റു​​മാ​​നൂ​​ർ-​​പൂ​​ഞ്ഞാ​​ർ ഹൈ​​വേ​​യി​​ൽ കു​​മ്മ​​ണ്ണൂ​​ർ താ​​ഴ​​ത്തെ ക​​വ​​ല​​യ്ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ബൈ​​ക്കി​​നു സ​​മീ​​പം റോ​​ഡ​​രു​​കി​​ൽ ര​​ക്ത​​ത്തി​​ൽ കു​​ളി​​ച്ചു​​കി​​ട​​ന്ന യു​​വാ​​വി​​നെ ഇ​​തു​​വ​​ഴി സ്കൂ​​ട്ട​​റി​​ലെ​​ത്തി​​യ ക​​ല്ലി​​ട്ടു​​ന​​ട സ്വ​​ദേ​​ശി മാ​​ളി​​യേ​​യ്ക്ക​​ൽ ജോ​​ബി​​യെ​​ന്ന യു​​വാ​​വും കാ​​റി​​ലെ​​ത്തി​​യ ഭ​​ര​​ണ​​ങ്ങാ​​നം സ്കൂ​​ളി​​ലെ അ​​ധ്യാ​​പ​​ക​​രും ചേ​​ർ​​ന്ന് കി​​ട​​ങ്ങൂ​​രി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു​​വെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.


ഏ​​റെ​​നേ​​രം റോ​​ഡി​​ൽ ക​​ട​​ന്ന ബൈ​​ക്ക് യാ​​ത്രി​​ക​​നെ മ​​റ്റ് വാ​​ഹ​​ന യാ​​ത്ര​​ക്കാ​​രൊ​​ന്നും തി​രി​ഞ്ഞു​നോ​ക്കാ​​തെ​​പോ​​കു​​ക​​യാ​​യി​​രു​​ന്നു. യു​​വാ​​വി​​ന്‍റെ ബൈ​​ക്കി​​ലി​​ടി​​ച്ച വാ​​ഹ​​നം ക​​ണ്ടെ​​ത്താ​​നാ​​യി​​ട്ടി​​ല്ല. കി​​ട​​ങ്ങൂ​​ർ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. അ​മ്മ: ത​​ങ്ക​​മ്മ. സ​​ഹോ​​ദ​​ര​​ൻ: ജോ​​മി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.