അതിരന്പുഴ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ കൃപാഭിഷേകം മേയ് ഒന്പതുമുതൽ
Tuesday, April 24, 2018 1:43 AM IST
അതി​​ര​​ന്പു​​ഴ: അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ഫാ. ​​ഡൊ​​മി​​നി​​ക് വാ​​ള​ന്മ​നാ​​ൽ ന​​യി​​ക്കു​​ന്ന കൃ​​പാ​​ഭി​​ഷേ​​കം ക​​ണ്‍​വ​​ൻ​​ഷ​​ൻ മേ​​യ് ഒ​​ന്പ​​തു മു​​ത​​ൽ 13 വ​​രെ ന​​ട​​ക്കും. മേ​യ് ഒ​ന്പ​തി​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​ച​​ങ്ങ​​നാ​​ശേ​​രി അ​തി​രൂ​പ​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30നു ​​ആ​​രം​​ഭി​​ക്കു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​ൻ രാ​​ത്രി 9.30നു ​​സ​​മാ​​പി​​ക്കും.

വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, വ​​ച​​ന പ്ര​​ഘോ​​ഷ​​ണം, സൗ​​ഖ്യാ​​രാ​​ധ​​ന, കു​​ന്പ​​സാ​​രം, കൗ​​ണ്‍​സ​ലിം​​ഗ് എ​​ന്നി​​വ​​യ്ക്കു ഫാ. ​​ഡൊ​​മി​​നി​​ക് വാ​​ള​ന്മ​നാ​​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​​ണ​​ക്ക​​ര മ​​രി​​യ​​ൻ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ലെ 75 അം​​ഗ ടീം ​​നേ​​തൃ​​ത്വം ന​​ൽ​​കും.

അ​​തി​​ര​​ന്പു​ഴ ​പ​​ള്ളി മൈ​​താ​​ന​​ത്ത് ഒ​​രു ല​​ക്ഷം ച​​തു​​ര​​ശ്ര അ​​ടി വി​​സ്തൃ​​തി​​യി​​ൽ പ​​ന്ത​​ലി​​ന്‍റെ നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​യാ​ണ്. ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ലി​ൽ രോ​​ഗി​​ക​​ൾ​​ക്ക് പ്ര​​ത്യേ​​ക സൗ​​ക​​ര്യ​​മൊ​​രു​​ക്കും. പ​​ന്ത​​ലി​​നോ​​ടു ചേ​​ർ​​ന്നു ഡോ​​ക്ട​​ർ​​മാ​​ർ അ​​ട​​ങ്ങു​​ന്ന പ്ര​​ത്യേ​​ക മെ​​ഡി​​ക്ക​​ൽ സം​ഘ​വും 350 അം​​ഗ​​ങ്ങ​​ള​​ട​​ങ്ങി​​യ വോ​​ള​​ന്‍റി​​യ​​ർ സം​​ഘ​വും ഉ​ണ്ടാ​കും.‌

ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി വി​​കാ​​രി ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ (ര​​ക്ഷാ​​ധി​​കാ​​രി), ഫാ. ​​ജി​​ജോ മ​​ണ​​ക്കാ​​ട്ട് സി​​എം​​എ​​ഫ്, ഫാ. ​​സോ​​ണി പ​​ള്ളി​​ച്ചി​​റ​​യി​​ൽ (ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ​​മാ​​ർ), ഫാ. ​​ഐ​​ബി​​ൻ പ​​ക​​ലോ​​മ​​റ്റം, ഫാ. ​​പ്രി​​ൻ​​സ് മാ​​ഞ്ഞൂ​​രാ​​ൻ (സ​​ഹ​​ര​​ക്ഷാ​​ധി​​കാ​​രി​​ക​​ൾ), സെ​​ബാ​​സ്റ്റ്യ​​ൻ മ​​ർ​​ക്കോ​​സ് കു​​ഴി​​ന്തൊ​​ട്ടി​​യി​​ൽ (ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ർ), സ​​ണ്ണി ജോ​​ർ​​ജ് തേ​​ക്കും​​കാ​​ട്ടി​​ൽ, ടി.​​ജെ. ജേ​​ക്ക​​ബ് ത​​ല​​യ​​ണ​​ക്കു​​ഴി, ജോ​​ണി സ്ക​​റി​​യ തെ​​ക്കേ​​ട​​ത്ത് (കൈ​​ക്കാ​​ര·ാ​​ർ), സ​​ണ്ണി ജോ​​ർ​​ജ് അ​​ന്പ​​ല​​ക്കു​​ളം (പാ​​രീ​​ഷ് കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി), റോ​​ജി ചെ​​റി​​യാ​​ൻ ചേ​​ന്നാ​​ട്ട് (കു​​ടും​​ബ കൂ​​ട്ടാ​​യ്മ സെ​​ക്ര​​ട്ട​​റി), മാ​​ത്യു പ​​ന​​ന്താ​​നം, ഒ.​​ജെ. തോ​​മ​​സ് ഒ​​ഴു​​ക​​യി​​ൽ (പ്രേ​​ഷി​​ത സ​​മൂ​​ഹം ലീ​​ഡ​​ർ​​മാ​​ർ) തു​​ട​​ങ്ങി​​യ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​കാ​​രി ഫാ. ​​സി​​റി​​യ​​ക് കോ​​ട്ട​​യി​​ൽ, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ​​മാ​​രാ​​യ ഫാ. ​​ജി​​ജോ മ​​ണ​​ക്കാ​​ട്ട്, ഫാ. ​​സോ​​ണി പ​​ള്ളി​​ച്ചി​​റ​​യി​​ൽ, കൈ​​ക്കാ​​ര​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ർ​​ക്കോ​​സ്, മീ​​ഡി​​യ ക​​ണ്‍​വീ​​ന​​ർ രാ​​ജു കു​​ടി​​ലി​​ൽ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. 9496711268, 9961056320.


പാ​ർ​ക്കിം​ഗ് സൗ​ക​ര്യം

പാരീ​​ഷ് ഹാ​​ളി​​നു മു​​ന്നി​​ലും പ​​ഴ​​യ വി​​ല്ലേ​​ജ് ഓ​​ഫീ​​സ് പ​​രി​​സ​​ര​​ത്തും വ​​ലി​​യ പ​​ള്ളി​​ക്ക് തെ​​ക്കു​​വ​​ശ​​മു​​ള്ള പാ​​ർ​​ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ലും വ​​ലി​​യ പ​​ള്ളി​​ക്കു പ​​ടി​​ഞ്ഞാ​​റു വ​​ശ​​ത്തും വാ​ഹ​ന​ങ്ങ​ൾ പാ​​ർ​​ക്ക് ചെ​യ്യാം. ക​​ണ്‍​വ​​ൻ​​ഷ​​നു​​ശേ​​ഷം വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് വാ​​ഹ​​ന സൗ​​ക​​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ദൂ​​ര​​സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ത്തു​​ന്ന​​വ​​ർ​​ക്ക് മു​​ൻ​​കൂ​​ട്ടി അ​​റി​​യി​​ച്ചാ​​ൽ താ​​മ​​സ സൗ​​ക​​ര്യ​​മൊ​​രു​​ക്കാ​​ൻ സം​​ഘാ​​ട​​ക​​ർ സ​​ഹാ​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.