തിരുവനന്തപുരം: കർഷകർക്കായി സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വിള വിസ്തൃതി വ്യാപനത്തിനായി ധനസഹായം നൽകുന്നു. മാവ്, വാഴ, കൈതച്ചക്ക, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, ജാതി, കശുമാവ്, കൊക്കോ, സ്ട്രോബറി, പുഷ്പങ്ങൾ എന്നിവയുടെ വിളവിസ്തൃതി വ്യാപനത്തിനാണ് ധനസഹായം നൽകുന്നതെന്ന് മിഷൻ ഡയറക്ടർ പത്രസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ സംസ്കരണം, മൂല്യവർധനവ്, വിപണനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കും കർഷകർക്കു ധനസഹായം ലഭ്യമാക്കും.
പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും കർഷകർക്ക് ധനസഹായം ലഭിക്കും. പൊതുമേഖലയ്ക്ക് നൂറ് ശതമാനവും സ്വകാര്യ മേഖലയ്ക്ക് 40 മുതൽ 50 ശതമാനവുമാണ് ധനസഹായം നൽകുന്നത്.ഇതിനായുള്ള അപേക്ഷകൾ മെയ് 15ന് മുന്‍പായി ഹോർട്ടികൾച്ചർ മിഷൻ കേരളയിൽ സമർപ്പിക്കണം. www.hortnet.gov.in എന്ന വെബ്സൈറ്റിൽ ഓണ്‍ലൈനായും അപേക്ഷകൾ സമർപ്പിക്കാം. നിർദിഷ്ട അപേക്ഷാ ഫോമിലുള്ള അപേക്ഷകൾ മിഷൻ ഡയറക്ടർ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള, യൂണിവേഴ്സിറ്റി പി.ഒ, തിരുവനന്തപുരം34 എന്ന വിലാസത്തിൽ അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.