കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, April 23, 2018 1:45 AM IST
അ​റ​ക്കു​ളം: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ള​പ്ര തോ​ണി​ക്ക​ൽ അ​ബ്ദു​ൽ​റ​ഹീ(​ബാ​ബു)​മി​ന്‍റെ മ​ക​ൻ അ​വി​നാ​ഷ് (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. തൊ​ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബൈ​ക്ക് ഇ​ടു​ക്കി​യി​ൽ നി​ന്ന് വ​ന്ന ര​ണ്ടു കാ​റു​ക​ളി​ലാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​വി​നാ​ഷി​നെ മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ - മൂ​ല​മ​റ്റം റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും . മാ​താ​വ്: ബി​ന്നി, സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​ല​ക്ഷ്മി, മാ​ള​വി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.