ന​ഴ്സു​മാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ വീ​ണ്ടും അ​നി​ശ്ചി​ത​കാ​ല സ​മ​രത്തിലേക്ക്
ന​ഴ്സു​മാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ വീ​ണ്ടും അ​നി​ശ്ചി​ത​കാ​ല  സ​മ​രത്തിലേക്ക്
Saturday, April 21, 2018 11:49 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട‌ു സം​​​സ്ഥാ​​​ന​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​ർ ചൊ​​​വ്വാ​​​ഴ്ച മു​​​ത​​​ൽ വീ​​​ണ്ടും അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കും. ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യി യു​​​ണൈ​​​റ്റ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (യു​​​എ​​​ൻ​​​എ) ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഇ​​​നി സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​യി​​​ല്ലെ​​ന്നു ക​​​മ്മീ​​​ഷ​​​ണ​​​റു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക്കു ശേ​​​ഷം യു​​​എ​​​ൻ​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​സ്മി​​​ൻ ഷാ ​​​പ​​റ​​ഞ്ഞു. ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഒ​​​രു ​മാ​​​സ​​​ത്തെ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ വീ​​​ണ്ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. എ​​​ന്നാ​​​ൽ, മൂ​​​ന്നു മാ​​​സ​​​മാ​​​യി​​​ട്ടും സ​​​ർ​​​ക്കാ​​​ർ ഒ​​​രു​ തീ​​​രു​​​മാ​​​ന​​​വും എ​​​ടു​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​നി ച​​​ർ​​​ച്ച​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തി​​​ൽ അ​​​ർ​​​ഥ​​​മി​​​ല്ലെ​​​ന്ന് ജാ​​​സ്മി​​​ൻ ഷാ ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു. നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു​​​പോ​​​ലെ 24ന് ​​​ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ​​നി​​ന്നു സെ​​​ക്ര​​​ട്ടേറി​​​യ​​​റ്റി​​​നു മു​​​ന്നി​​​ലേ​​​ക്ക് വാ​​​ക്ക് ഫോ​​​ർ ജ​​​സ്റ്റീ​​സ് എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യി ലോം​​​ഗ് മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. ചേ​​​ർ​​​ത്ത​​​ല മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ ന​​​ട​​​ത്തു​​​ന്ന മാ​​​ർ​​​ച്ചി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ സ്വ​​​കാ​​​ര്യ ആ​​​ശു​​​പത്രി ന​​​ഴ്സു​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് യു​​​എ​​​ൻ​​​എ അ​​​റി​​​യി​​​ച്ചു.


ന​​​ഴ്സു​​​മാ​​​രു​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ ഒ​​​ത്തു​​​തീ​​​ർ​​​പ്പ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നാ​​​ണു പ്ര​​​ധാ​​​ന ആ​​​വ​​​ശ്യം. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം പാ​​​ലി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രും മാ​​​നേ​​​ജു​​​മെ​​​ന്‍റുക​​​ളും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും യു​​​എ​​​ൻ​​​എ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.