കേ​​​ര​​​ള ഫി​​​ലിം​​​ക്രി​​​ട്ടി​​​ക്സ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു; തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും മി​ക​ച്ച ചി​ത്രം
Saturday, April 21, 2018 2:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​ലിം ക്രി​​​ട്ടി​​​ക്സ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. തൊ​​​ണ്ടി​​​മു​​​ത​​​ലും ദൃ​​​ക്സാ​​​ക്ഷി​​​യും മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നു​​​ള്ള.​​​അ​​​വാ​​​ർ​​​ഡ് നേ​​ടി. ഇ​​​തേ ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ഫ​​​ഹ​​​ദ് ഫാ​​​സി​​​ൽ സ്വ​​​ന്ത​​​മാ​​​ക്കി. ചി​​​ത്ര​​​ത്തി​​​ന്‍റെ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് സ​​​ജീ​​​വ് പാ​​​ഴൂ​​​രാ​​​ണ് മി​​​ക​​​ച്ച തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത്. ഉ​​​ദാ​​​ഹ​​​ര​​​ണം സു​​​ജാ​​​ത, കെ​​​യ​​​ർ ഓ​​​ഫ് സൈ​​​റ ബാ​​​നു എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ മി​​​ക​​​ച്ച അ​​​ഭി​​​ന​​​യ​​​ത്തി​​​ന് മ​​​ഞ്ജു​​​വാ​​​ര്യ​​​രെ മി​​​ക​​​ച്ച ന​​​ടി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

സ​​​മ​​​ഗ്ര​​​സം​​​ഭാ​​​വ​​​ന​​​യ്ക്കു​​​ള്ള ച​​​ല​​​ച്ചി​​​ത്ര ര​​​ത്ന പു​​​ര​​​സ്കാ​​​രം സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ എം.​​​കെ. അ​​​ർ​​​ജു​​​ന​​​നും അ​​​ഭി​​​ന​​​യ​​​ തി​​​ക​​​വി​​​നു​​​ള്ള ക്രി​​​ട്ടി​​​ക്സ് റൂ​​​ബി ജൂ​​​ബി​​​ലി പു​​​ര​​​സ്കാ​​​രം ന​​​ട​​​ൻ ഇ​​​ന്ദ്ര​​​ൻ​​​സി​​​നും സ​​​മ്മാ​​​നി​​​ക്കും. ച​​​ല​​​ച്ചി​​​ത്ര പ്ര​​​തി​​​ഭ പു​​​ര​​​സ്കാ​​​രം സം​​​വി​​​ധാ​​​ക​​​യ​​​ൻ ബാ​​​ലു കി​​​രി​​​യ​​​ത്ത്, അ​​​ഭി​​​നേ​​​താ​​​ക്ക​​​ളാ​​​യ ദേ​​​വ​​​ൻ, ജ​​​ല​​​ജ എ​​​ന്നി​​​വ​​​ർ​​​ക്ക് ന​​​ൽ​​​കും. മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​ന്‍റെ സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം ദി​​​ലീ​​​ഷ് പോ​​​ത്ത​​​ന് സ​​​മ്മാ​​​നി​​​ക്കും.


ക​​​ല്ല​​​റ​​​ ഗോ​​​പ​​​നും ജ്യോ​​​ത്സ​​​ന​​​യു​​​മാ​​​ണ് മി​​​ക​​​ച്ച ഗാ​​​യ​​​ക​​​ർ. ഫി​​​ലിം​​​ക്രി​​​ട്ടി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​റാ​​​ണ് പു​​​ര​​​സ്കാ​​​ര ജേ​​​താ​​​ക്ക​​​ളെ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യും. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി തേ​​​ക്കി​​​ൻ​​​കാ​​​ട് ജോ​​​സ​​​ഫ്, വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് പൂ​​​വ​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ നാ​​​യ​​​ർ, ട്ര​​​ഷ​​​റ​​​ർ ബാ​​​ല​​​ൻ തി​​​രു​​​മ​​​ല, ഡോ. ​​​അ​​​ര​​​വി​​​ന്ദ​​​ൻ വ​​​ല്ല​​​ച്ചി​​​റ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.