തിരുവനന്തപുരം: ചെന്നൈ ഡിവിഷനു കീഴിലുള്ള ആറക്കോണം ജംഗ്ഷൻ സ്റ്റേഷനിൽ പ്രധാനപ്പെട്ട എൻജിനിയറിംഗ് പണികൾ നടക്കുന്നതിനാൽ അടുത്ത മാസം ആറു വരെ താഴെപ്പറയുന്ന ട്രെയിനുകൾ വഴിതിരിച്ചു വിടും.
ഈ മാസം 28 ന് മുംബൈയിൽ നിന്ന് പുറപ്പെടുന്ന നാഗർകോവിൽ എക്സ്പ്രസ് (ട്രെയിൻ നം. 16351) റെനിഗുണ്ട ജംഗ്ഷൻ, തിരുത്തണി, മേൽപ്പാക്കം, കാട്പാടി, തിരുവണ്ണാമല, വില്ലുപുരം വഴി തിരിച്ച് വിടും. ഈ ട്രെയിനിന് ആർക്കോണം ജംഗ്ഷൻ, കാഞ്ചീപുരം ചെങ്കൽപേട്ട്, മേൽമറവത്തൂർ, ടിണ്ടിവനം സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാവില്ല.
30 ന് ബറൗണി ജംഗ്ഷനിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള രപ്തിസാഗർ എക്പ്രസ് (12521) ഗുഡൂർ ജംഗ്ഷൻ, റെനിഗുണ്ട ജംഗ്ഷൻ, മേൽപ്പാക്കം, ജോലാർപേട്ട വഴി തിരിച്ച് വിടും. ഈ ട്രെയിനിന് ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല.
ഈ മാസം 30, അടുത്ത മാസം 1, 2, 3, 4 എന്നീ ദിവസങ്ങളിൽ ധൻബാദിൽ നിന്ന് പുറപ്പെടുന്ന ആലപ്പുഴ എക്സ്പ്രസ് (13351) റെനിഗുണ്ട ജംഗ്ഷൻ, മേൽപ്പാക്കം, ജോലാർപേട്ട വഴി തിരിച്ച് വിടും. ഈ ട്രെയിൻ നായഡുപേട്ട, സുല്ലൂർപേട്ട, ചെന്നൈ സെൻട്രൽ, തിരുവള്ളുവർ, ആറക്കോണം എന്നീ സ്റ്റേഷനുകളിൽ നിർത്തില്ല.
അടുത്ത മാസം ഒന്നിന് പശ്ചിമ ബംഗാളിലെ ഷാലിമാറിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22642) റെനിഗുണ്ട ജംഗ്ഷൻ, മേൽപ്പാക്കം, ജോലാർപേട്ട വഴി തിരിച്ച് വിടും. ഈ ട്രെയിനിന് പെരമ്പൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല.
സിൽച്ചറിൽ നിന്ന് അടുത്ത മാസം ഒന്നിന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12516) ഗുഡൂർ ജംഗ്ഷൻ, റെനിഗുണ്ട ജംഗ്ഷൻ, മേൽപ്പാക്കം, ജോലാർപേട്ട വഴി തിരിച്ച് വിടും. ഈ ട്രെയിനിന് പെരന്പൂർ, ആറക്കോണം സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല.
കോർബയിൽ നിന്ന് അടുത്ത മാസം രണ്ടിനു പുറപ്പെടുന്ന കോർബാ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് (22647) ഗുഡൂർ ജംഗ്ഷൻ, റെനിഗുണ്ട ജംഗ്ഷൻ, മേൽപ്പാക്കം, ജോലാർപേട്ട വഴി തിരിച്ച് വിടും. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല.
സിൽച്ചറിൽ നിന്ന് മൂന്നിനു പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12508) ഗുഡൂർ ജംഗ്ഷൻ, റെനിഗുണ്ട ജംഗ്ഷൻ, മേൽപ്പാക്കം, ജോലാർപേട്ട വഴി തിരിച്ച് വിടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.