സ്കൂ​ട്ട​റിൽ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
സ്കൂ​ട്ട​റിൽ ലോ​റി​യി​ടി​ച്ച്  യു​വാ​വ് മ​രി​ച്ചു
Friday, April 20, 2018 12:30 AM IST
കി​ട​ങ്ങൂ​ർ: സു​ഹൃ​ത്തു​ക്ക​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ട​നാ​ട് ത​ച്ചാം​പു​റ​ത്ത് ജോ​സി​ന്‍റെ മ​ക​ൻ ജി​ൻ​സ് ടി. ​ജോ​സാ​ണ് (35) മ​രി​ച്ച​ത്.

സു​ഹൃ​ത്ത് ക​ട​നാ​ട് മ​ലേ​ക്ക​ണ്ട​ത്തി​ൽ ലി​ബി​ൻ ഏ​ബ്ര​ഹാ​മി​നെ (24) പ​രി​ക്കു​ക​ളോ​ടെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 നു ​പാ​ലാ-​ഏ​റ്റു​മാ​നൂ​ർ ഹൈ​വേ​യി​ൽ കി​ട​ങ്ങൂ​ർ ജം​ഗ്ഷ​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ല്യാ​ണ​മ​ണ്ഡ​പം അ​റേ​ഞ്ചു​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റു​മാ​നൂ​രി​ൽ പോ​യി പാ​ലാ​യ്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ.

ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ ഏ​റ്റു​മാ​നൂ​രി​ലേ​ക്കു ത​ടി​യു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് ഇ​ടി​ച്ച​ത്. ജി​ൻ​സ് ത​ൽ​ക്ഷ​ണം മ​രി​ച്ച​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ജി​ൻ​സി​ന്‍റെ അമ്മ ത​ങ്ക​മ്മ കു​റി​ച്ചി​ത്താ​നം ചെ​രു​വി​ൽ കു​ടും​ബാ​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജി​യോ (യു​കെ), ജ​യിം​സ്, ജോ​മോ​ൾ, ലീ​നാ​മോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.