കോട്ടയം: എൻജിനിയറിംഗ് പഠനത്തിന് മലങ്കര ഓർത്തഡോക്സ് സഭ രണ്ടു കോടി രൂപയുടെ സ്കോളർഷിപ്പ് നൽകും. പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്.
സ്കോളർഷിപ്പ് പരീക്ഷ 16 കേന്ദ്രങ്ങളിൽ 28 രാവിലെ 10 മുതൽ 11 മണി വരെ നടത്തും. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്സ് ആധാരമാക്കിയുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്റ്റീവ് മാതൃകയിലുള്ള പരീക്ഷയാണു നടത്തുന്നത്. റാങ്ക് ലിസ്റ്റ് മേയ് ഏഴിന് പ്രസിദ്ധീകരിക്കും. 917559933571, 917025062 628 എന്നീ നന്പറുകളിലും ഓണ്‍ലൈൻ, എസ്എംഎസ് രജിസ്ട്രേഷനുവേണ്ടി www.mbcp eermade.com, 9072200344, 949732 1285 എന്നീ നന്പറുകളിലും ബന്ധപ്പെടാം.
പരീക്ഷാ കേന്ദ്രങ്ങൾ. ബസേലിയോസ് കോളജ് കോട്ടയം, എംജിഎം എച്ച്എസ്എസ് തിരുവല്ല, കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട, സെന്റ് ജോണ്‍സ് എച്ച് എസ്എസ് മറ്റം മാവേലിക്കര, സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ് പത്തനാപുരം, സെന്റ് ഗ്രീഗോറിയസ് എച്ച്എസ്എസ് കൊട്ടാരക്കര, സെന്റ് തോമസ് ഓർത്തഡോക്സ് അരമന മൂവാറ്റുപുഴ, എകെജെഎം എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി, സിഎംഎസ് എച്ച്എസ് മുണ്ടക്കയം, സെന്റ് തോമസ് എംഎച്ച്എസ്എസ് അട്ടപ്പള്ളം കുമളി, ഒസാനം എംഎച്ച്എസ്എസ് കട്ടപ്പന, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് നെടുംങ്കണ്ടം, സെന്റ് മേരീസ് എച്ച്എസ്എസ് മുരിക്കാശേരി എസ്എൻവി എച്ച്എസ്എസ് രാജാക്കാട്, എംപിഎം എച്ച്എസ്എസ് ചുങ്കത്തറ, എംബിസി കോളജ് പീരുമേട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.