ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തു
ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തു
Thursday, April 19, 2018 1:36 AM IST
തി​​​രു​​​വ​​​ല്ല: മ​​​ല​​​ങ്ക​​​ര മാ​​​ർ​​​ത്തോ​​​മ്മാ സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ സ​​​ഫ്ര​​​ഗ​​​ൻ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യും റാ​​​ന്നി - നി​​​ല​​​യ്ക്ക​​​ൽ ഭ​​​ദ്രാ​​​സ​​​നാ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​ത്തനാ​​​സി​​​യോ​​​സ് (74) കാ​​​ലം ചെ​​​യ്തു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 4.40ന് ​​​എ​​​റ​​​ണാ​​​കു​​​ളം പി​​​വി​​​എ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.

ക​​​ബ​​​റ​​​ട​​​ക്കം നാ​​​ളെ രാ​​​വി​​​ലെ 10ന് ​​​സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ തി​​​രു​​​വ​​​ല്ല എ​​​സ്‌​​​സി​​​എ​​​സ് അ​​​ങ്ക​​​ണ​​​ത്തി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യോ​​​ടു ചേ​​​ർ​​​ന്നു പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ന​​​ട​​​ക്കും. സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ ഡോ.​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ളാ​​​യി ക​​​ര​​​ൾ രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മാ​​​ർ അ​​​ത്ത​​​നാ​​​സി​​​യോ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽനി​​​ന്നു തി​​​രി​​​കെ റാ​​​ന്നി​​​യി​​​ലെ ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രോ​​​ഗം മൂ​​​ർ​​​ച്ഛി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം പി​​​വി​​​എ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം തൈ​​​ലാ​​​ഭി​​​ഷേ​​​ക ശു​​​ശ്രൂ​​​ഷ ന​​​ട​​​ത്തി. ഡോ.​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യും സ​​​ഭ​​​യി​​​ലെ മ​​​റ്റ് ബി​​​ഷ​​​പ്പു​​​മാ​​​രും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ഭൗ​​​തിക​​​ശ​​​രീ​​​രം പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ന​​​ട​​​ത്തി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നി​​​ന്നും ഏ​​​റ്റു​​​വാ​​​ങ്ങി. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​റ​​​ണാ​​​കു​​​ളം ഇ​​​ള​​​ങ്കു​​​ളം ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​ച്ചു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് തി​​​രു​​​വ​​​ല്ല എ​​​സ്‌​​​സി​​​എ​​​സ് കോ​​​ന്പൗ​​​ണ്ടി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ​​​ത്തി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ക​​​ബ​​​റ​​​ട​​​ക്ക ശു​​​ശ്രൂ​​​ഷ​​​യു​​​ടെ ആ​​​ദ്യ​​​ഭാ​​​ഗം ന​​​ട​​​ത്തി. ഡോ.​​​ജോ​​​സ​​​ഫ് മാ​​​ർ​​​ത്തോ​​​മ്മാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, ഡോ.​​​ഫി​​​ലി​​​പ്പോ​​​സ് മാ​​​ർ ക്രി​​​സോ​​​സ്റ്റം വ​​​ലി​​​യ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത, മാ​​​ർ​​​ത്തോ​​​മ്മാ സ​​​ഭ​​​യി​​​ലെ ഇ​​​ത​​​ര ബി​​​ഷ​​​പ്പു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


ഇ​​​ന്നു രാ​​​വി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് പ​​​ള്ളി​​​യി​​​ൽ കു​​​ർ​​​ബാ​​​ന​​​യും തു​​​ട​​​ർ​​​ന്ന് പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ന​​​ട​​​ക്കും. ഭൗ​​​തി​​​ക​​​ശ​​​രീ​​​രം നാ​​​ളെ രാ​​​വി​​​ലെ ദ​​​ർ​​​ശി​​​ക്കാ​​​നാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.