ടെ​റ​സ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു
ടെ​റ​സ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു
Thursday, April 19, 2018 12:10 AM IST
പെ​രു​ന്പാ​വൂ​ർ: യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ ടെ​റ​സ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ് അ​മ്മ​യും മ​ക​നും മ​രി​ച്ചു. കൂ​വ​പ്പ​ടി ഐ​മു​റി വാ​ഴ​പ്പി​ള്ളി ശ​ങ്ക​ര​ന്‍റെ ഭാ​ര്യ വ​ത്സ​ല (65), മ​ക​ൻ ബാ​ബു (45) എ​ന്നി​വ​രാ​ണ് ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.30നാ​യി​രു​ന്നു സം​ഭ​വം. യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ടെ​റ​സ് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ബാ​ബു​വി​നു ഷോ​ക്കേ​റ്റു. ബാ​ബു​വി​ന്‍റെ നി​ല​വി​ളി ശ​ബ്ദം കേ​ട്ട് ര​ക്ഷി​ക്കാ​നെ​ത്തി​യ അ​മ്മ വ​ത്സ​ല​യും ഷോ​ക്കേ​റ്റ് വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി​ക​ൾ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ച്ച് ഇ​രു​വ​രേ​യും പെ​രു​ന്പാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രു​ടേ​യും സം​സ്കാ​രം ന​ട​ത്തി. ബാ​ബു​വി​ന്‍റെ ഭാ​ര്യ: നീ​തു. മ​ക്ക​ൾ: സ​ങ്ക​ൽ​പ, സാ​ഹി​ത്യ. സ​ഹോ​ദ​രി: ല​ത
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.