ചെ​​​റി​​​യ തു​​​ക​​​യ്ക്കും ഇ- ​​​സ്റ്റാ​​​മ്പിം​​​ഗ് ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​ൻ ആ​​​ലോ​​​ച​​​ന
Wednesday, April 18, 2018 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചെ​​​റി​​​യ തു​​​ക​​​യ്ക്കു​​​ള്ള മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​ര​​​വും ഇ- ​​​സ്റ്റാ​​​മ്പിം​​​ഗ് കൊ​​​ണ്ടു വ​​​രു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്നു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ലു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണ് ഇ- ​​​സ്റ്റാ​​​മ്പിം​​​ഗ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്. ചെ​​​റി​​​യ തു​​​ക​​​യ്ക്കു​​​ള്ള ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഇ​​​ത​​​ര ഇ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ- ​​​സ്റ്റാ​​മ്പിം​​​ഗ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു കു​​​റ​​​യ്ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്.


എ​​​ന്നാ​​​ൽ, സ്റ്റാം​​​പ് വെ​​​ണ്ട​​​ർ​​​മാ​​​രു​​​ടെ തൊ​​​ഴി​​​ലി​​​നെ ഇ​​​തു കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ച്ചേ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​മു​​​ണ്ട്. മു​​​ദ്ര​​​പ​​​ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ൽ​​​പ​​​ന മാ​​​തൃ​​​ക​​​യി​​​ൽ വേ​​​ണ​​​മെ​​​ങ്കി​​​ൽ വെ​​​ണ്ട​​​ർ​​​മാ​​​രെ ചു​​​മ​​​ത​​​ല ഏ​​​ൽ​​​പി​​​ക്കാം. 1000 രൂ​​​പ വ​​​രെ​​​യു​​​ള്ള മു​​​ദ്ര​​​പ​​​ത്ര വി​​​ല്​​​പ​​​ന​​​യ്ക്ക് 4.5 ശ​​​ത​​​മാ​​​ന​​​മാ​​​ണ് വെ​​​ണ്ട​​​ർ​​​മാ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന ക​​​മ്മീ​​​ഷ​​​ൻ. 1001 രൂ​​പ മു​​​ത​​​ൽ 10,000 രൂ​​​പ​​​ വ​​​രെ​​​യു​​​ള്ള​​​വ​​​യ്ക്ക് 2.5 ശ​​​ത​​​മാ​​​ന​​വും ക​​​മ്മീ​​​ഷ​​​ൻ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.