മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി: കാത്തലിക് ഫെഡറേഷൻ
മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി: കാത്തലിക് ഫെഡറേഷൻ
Wednesday, March 21, 2018 1:47 AM IST
കോ​ട്ട​യം: ഘ​ട്ടം​ഘ​ട്ട​മാ​യി മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന ഇ​ട​തു​മു​ന്ന​ണി പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം ക​ണ്ടു​കൊ​ണ്ടാ​ണ് ജ​ന​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി​യെ അ​ധി​കാ​ര​ത്തി​ൽ ക​യ​റ്റി​യ​തെ​ന്നും അ​തി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റം ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യും വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് കാ​ത്ത​ലി​ക്ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.


മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യും ഉ​പ​ഭോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണ് അ​ടു​ത്ത​കാ​ല​ത്ത് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​തി​നു കൂ​ടു​ത​ൽ ആ​ക്കം കൂ​ട്ടു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ മ​ദ്യ​ന​യ​ത്തി​ലൂ​ടെ സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്നും കാ​ത്ത​ലി​ക്ക് ഫെ​ഡ​റേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.


ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫാ. ​ആ​ന്‍റ​ണി മു​ത്തോ​ലി, ജോ​സ് മാ​ത്യു ആ​നി​ത്തോ​ട്ടം, സ​തീ​ഷ് മ​റ്റം, ജോ​ർ​ജ് വ​ർ​ഗീ​സ് കോ​ടി​ക്ക​ൽ, ഷാ​ലു തോ​മ​സ്, റി​ജോ ക​ണ്ണൂ​ർ, സ​ജി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.