ജേ​ക്ക​ബ് തോ​മ​സിനോടു നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി
ജേ​ക്ക​ബ് തോ​മ​സിനോടു നേ​രി​ട്ടു  ഹാ​ജ​രാ​കാ​ൻ ഹൈ​ക്കോ​ട​തി
Wednesday, March 21, 2018 1:37 AM IST
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​മാ​​​ർ​​​ക്കെ​​​തി​​രേ ആ​​​രോ​​​പ​​​ണ​​​മു​​​ന്ന​​​യി​​​ച്ച മു​​​ൻ വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ജേ​​​ക്ക​​​ബ് തോ​​​മ​​​സ് ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​നു നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു. ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​നെ​​തി​​​രാ​​​യ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ര​​​ണ്ടു ജ​​​ഡ്ജി​​​മാ​​​ർ വി​​​വി​​​ധ കേ​​​സു​​​ക​​​ളി​​​ലാ​​​യി നി​​​ര​​​ന്ത​​​രം ത​​​നി​​​ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ചു ജേ​​​ക്ക​​​ബ് തോ​​​മ​​​സ് കേ​​​ന്ദ്ര വി​​​ജി​​​ല​​​ൻ​​​സ് ക​​​മ്മീ​​ഷ​​​ണ​​​ർ​​​ക്ക് മാ​​​ർ​​​ച്ച് ഒ​​​ന്പ​​​തി​​​നു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​യു​​​ടെ പ്ര​​​സ​​​ക്ത​​ഭാ​​​ഗ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.


ജ​​​ഡ്ജി​​​മാ​​​ർ​​​ക്കെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച ന​​​ട​​​പ​​​ടി കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​മാ​​​ണെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ബി.​​​എ​​​ച്ച്. മ​​​ൻ​​​സൂ​​​ർ ഹൈ​​​ക്കോ​​​ട​​​തി ര​​​ജി​​​സ്ട്രാ​​​ർ​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ജേ​​​ക്ക​​​ബ് തോ​​​മ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​ഥ​​​മ​​ദൃ​​​ഷ്ട്യാ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​നു കാ​​​ര​​​ണ​​​മു​​​ണ്ടെ​​​ന്ന് ഇ​​​തു പ​​​രി​​​ഗ​​​ണി​​​ച്ച ചീ​​​ഫ് ജ​​​സ്റ്റീ​​​സ് വി​​​ല​​​യി​​​രു​​​ത്തി. തു​​​ട​​​ർ​​​ന്നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ കോ​​​ട​​​തി​​​യ​​​ല​​​ക്ഷ്യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ടു​​​ത്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.