ഓ​ശാ​ന ഞാ​യ​റാ​ഴ്ച സ്കൂൾ അ​ധ്യാ​പ​കർ​ പ​രി​ശീ​ല​ന​ത്തി​നെ​ത്താ​ൻ നി​ർ​ദേ​ശം
Wednesday, March 21, 2018 1:14 AM IST
കൊ​​​ച്ചി: ഓ​​​ശാ​​​ന ഞാ​​​യ​​​റാ​​​ഴ്ച ഐ​​​ടി പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഒ​​​രു​​വി​​​ഭാ​​​ഗം സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ്. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ബ്ജ​​​ക്ട് റി​​​സോ​​​ഴ്സ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ലു​​​ൾ​​​പ്പെ​​​ട്ട (എ​​​സ്ആ​​​ർ​​​ജി) അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് അ​​​ടു​​​ത്ത 23, 24, 25 തീ​​​യ​​​തി​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​ത്. സ​​​ർ​​​വ​​ശി​​​ക്ഷാ അ​​​ഭി​​​യാ​​​ന്‍റെ (എ​​​സ്എ​​​സ്എ) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ 25 മു​​​ത​​​ൽ 28 വ​​​രെ മ​​​റ്റൊ​​​രു അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ഐ​​​ടി​​​യി​​​ൽ അ​​​വ​​​ധി​​​ക്കാ​​​ല പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് എ​​​സ്ആ​​​ർ​​​ജി പ​​​രി​​​ശീ​​​ല​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ (കൈ​​​റ്റ്) വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ള്ള പ​​​രി​​​ശീ​​​ല​​​നം.

സം​​​സ്ഥാ​​​ന​​​ത്തു പ​​​ത്തു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ റി​​​സോ​​​ഴ്സ് ഗ്രൂ​​​പ്പു​​​ക​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ കേ​​​ര​​​ള ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഫോ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ സ​​​ർ​​​ക്കു​​​ല​​​ർ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു.

ഐ​​​ടി അ​​​റ്റ് സ്കൂ​​​ളി​​​ന്‍റെ വി​​​വി​​​ധ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​രേ നേ​​​ര​​​ത്തെ പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ൽ അ​​​ധ്യാ​​​പ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട ‘ഹാ​​​യ് കു​​​ട്ടി​​​ക്കൂ​​​ട്ടം’പ​​​രി​​​പാ​​​ടി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത് ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലാ​​​ണ്. ഉ​​​പ​​​ജി​​​ല്ലാ, റ​​​വ​​​ന്യൂ ജി​​​ല്ലാ ക​​​ലോ​​​ത്സ​​​വ​​​ങ്ങ​​​ളും കാ​​​യി​​​ക​​​മേ​​​ള​​​ക​​​ളും ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു. ബ്ലോ​​​ക്ക് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ (ബി​​​ആ​​​ർ​​​സി) മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ പ​​​ഠ​​​ന​​​ത്തി​​​ൽ പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വീ​​​ടു​​​ക​​​ളി​​​ലെ​​​ത്തി പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന പ്ര​​​തി​​​ഭാ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​തി​​​രേ​​​യും പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​രു​​​ന്നു​​​ണ്ട്.


ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ഇം​​​ഗ്ലീ​​​ഷ് എ​​​സ്ആ​​​ർ​​​ജി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു ഐ​​​ടി അ​​​റ്റ് സ്കൂ​​​ൾ പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്


സ​​​ർ​​​ക്കാ​​​ർ ന​​​യ​​​മാ​​​ണോ​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്ക​​​ണം: കെ​​​സി​​​ബി​​​സി

കൊ​​​ച്ചി: ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ൾ പ്ര​​​വൃ​​​ത്തി​​ദി​​​ന​​​മാ​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ന​​​യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണോ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ക്ക​​​ൽ, ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ൽ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ എ​​​ന്നി​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ക്രൈ​​​സ്ത​​​വ​​​ർ ഓ​​​ശാ​​​ന ഞാ​​​യ​​​ർ ആ​​​ച​​​രി​​​ക്കു​​​ന്ന മാ​​​ർ​​​ച്ച് 25നു ​​​സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ധ്യാ​​​പ​​​ക പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ മാ​​​റ്റി​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും അ​​​വ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.